Story Dated: Thursday, February 12, 2015 12:18
കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാര്‍ ഡ്രൈവര്‍ സെക്യുരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണി. കാര്‍ ഡ്രൈവറായ യുവാവിനെ തോക്കുസഹിതം സെക്യുരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടി നടക്കാര് പോലീസില്‍ ഏല്‍പ്പിച്ചു. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. ലൈസന്‍സ് ഇല്ലാത്ത എയര്‍ഗണ്‍ ആണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
രാവിലെ പത്തരയോടെയായിരുന്നു സംഭവം. പിടിയിലായ കാര്‍ ്രൈഡവറുടെ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മകനെ കാണാനെത്തിയ രവീന്ദ്രന്‍ പാര്‍ക്കിംഗ് പാടില്ലാത്ത കാര്‍ നിര്‍ത്തിയിട്ടു. അവിടെ നിന്നും മാറ്റിയിടാന്‍ സെക്യുരിറ്റി ജീവനക്കാരന്‍ പറഞ്ഞത് ഇഷ്ടപ്പെടാത്ത രവീന്ദ്രന്‍ ഇവരുമായി തര്‍ക്കത്തിലായി. ഇതിനിടെ കാറില്‍ നിന്നും എയര്‍ഗണ്‍ എടുത്ത് സെക്യുരിറ്റി ജീവനക്കാരനു നേരെ ചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തി നിരവധി ആളുകളും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും നോക്കിനില്‍ക്കേയായിരുന്നു ഭീഷണി.
തൃശൂരില്‍ അപ്പാര്‍ട്ടിമെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ അടുത്തകാലത്താണ് വിവാദ വ്യവസായി കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്.
അടുത്ത കാലത്ത് ഒരു തീയറ്ററില്‍ ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സെക്യുരിറ്റി ജീവനക്കാരനെ യുവാക്കള്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT