തമിഴിലെ യുവനടന്‍ സൂര്യ നിര്‍മ്മാതാവാകുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഹൈക്കുവാണ് സൂര്യ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. പസങ്ക പ്രൊഡക്ഷന്‍സും സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്റമെന്റ്‌സും സംയുക്തമായാണ് ഹൈക്കു നിര്‍മ്മിക്കുന്നത്. ഹരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സിങ്കം-2 വിതരണത്തിനെടുത്തുകൊണ്ടാണ് സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്റമെന്റ്‌സ് തുടങ്ങിയത്.
വെങ്കട് പ്രഭു സൂര്യയെ നായകനാക്കി എടുക്കുന്ന മാസ്സിലും 2 ഡി എന്റര്‍ടൈന്റ്‌മെന്റസ് നിര്‍മ്മാണ പങ്കാളിയാണ്. ജ്യോതികയുടെ തിരിച്ചുവരവിന് വേദിയാകുന്ന ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്കും 2 ഡി എന്റര്‍ടൈന്റ്‌മെന്റസാണ് നിര്‍മ്മിക്കുന്നത്.
സൂര്യയും അമല പോളും ഹൈക്കുവില്‍ അഭിനയിക്കുന്നുണ്ട്
from kerala news edited
via IFTTT