Story Dated: Thursday, February 12, 2015 12:14
കൊട്ടാരക്കര : നടുറോഡില്‍ തമ്മില്‍ തല്ലിയ കമിതാക്കളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊട്ടാരക്കര ചന്തമുക്കില്‍ ഇന്നലെയായിരുന്നു സംഭവം. കൊട്ടാരക്കര അവണൂര്‍ പത്തടി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയും പെരുംകുളം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരനുമാണ് നടുറോഡില്‍ തമ്മില്‍ തല്ലിയത്.
വിവാഹിതനും രണ്ട് കുട്ടികളുടെ അച്‌ഛനുമാണ് തെങ്ങുകയറ്റ തൊഴിലാളിയായ കാമുകന്‍. മൊബൈല്‍ ഫോണിലൂടെയുള്ള ബന്ധമാണ് ഇവരെ അടുപ്പിച്ചത്. ചെറുപ്പക്കാരിയായ കാമുകിയുടെ വരവോടെ ഭാര്യയേയും മക്കളേയും ഉപേക്ഷിക്കാന്‍ പോലും ഇയാള്‍ തയ്യാറായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരാഴ്‌ചക്കാലമായി കാമുകിയുടെ മൊബൈല്‍ ഫോണിലേയ്‌ക്ക് വിളിക്കുമ്പോഴെല്ലാം ബിസി സന്ദേശമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതിനിടെ, അപ്രതീക്ഷിതമായാണ് കൊട്ടാരക്കര ചന്തമുക്കില്‍ ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും തമ്മില്‍ തല്ലില്‍ കലാശിക്കുകയുമായിരുന്നു.
തമ്മില്‍ തല്ല് മുറുകിയതോടെ സമീപത്തുണ്ടായിരുന്നവര്‍ കൊട്ടാരക്കര പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുപോകുകയും പെറ്റികേസ് ചാര്‍ജ് ചെയ്യുകയും ചെയ്‌തു. ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.
from kerala news edited
via IFTTT