121

Powered By Blogger

Friday, 13 February 2015

നേപ്പാളികളെ പ്രേമിപ്പിക്കാന്‍ ഇന്ത്യന്‍ പൂക്കള്‍; വരുമാനം ഒരുകോടി









Story Dated: Friday, February 13, 2015 07:36



mangalam malayalam online newspaper

കാഠ്‌മണ്ഡു: നേപ്പാളിലെ കമിതാക്കള്‍ക്ക്‌ പ്രണയം ആഘോഷമാക്കാന്‍ ഇന്ത്യ അയച്ചത്‌ ഒരു ലക്ഷം ചുവന്ന റോസാപ്പൂക്കള്‍. പ്രണയത്തിന്റെ അടയാളമായി കരുതുന്നതോടെ റോസാപുഷ്‌പത്തിന്‌ ഡിമാന്റ്‌ ഏറിയതോടെ ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ പൂക്കള്‍ നേപ്പാളിലേക്ക്‌ അയച്ചെന്നും ഇതിലൂടെ ഒരു കോടിയിലധികം രൂപയുടെ പുഷ്‌പ ബിസിനസ്‌ ഇതിനകം ഇന്ത്യ നടത്തിയതായിട്ടാണ്‌ വിവരം.


വാലന്റൈന്‍ ദിനം തൊട്ടടുത്ത്‌ നില്‍ക്കേയാണ്‌ ഇത്രയും കണക്കുകള്‍ പുറത്തു വന്നിട്ടുള്ളത്‌. വന്‍ തോതിലുള്ള കയറ്റുമതിക്കായുള്ള ഓര്‍ഡര്‍ തങ്ങള്‍ക്ക്‌ ലഭിച്ചതായി പുഷ്‌പ വ്യാപാരികള്‍ പറഞ്ഞു. കമിതാക്കള്‍ ചുവന്ന റോസാപുഷ്‌പങ്ങള്‍ നല്‍കി മനസ്സിലിരിപ്പ്‌ പ്രകടമാക്കുന്ന വാലന്റൈന്‍ ദിനം ഫെബ്രുവരി 14 നാണ്‌ ആഘോഷിക്കുന്നത്‌. കൊല്‍ക്കത്ത, പൂനെ, ബംഗലുരു എന്നിവിടങ്ങളില്‍ നിന്നാണ്‌ 90 ശതമാനം പൂക്കളും പോയത്‌. കാഠ്‌മണ്ഡു, ലലിത്‌പൂര്‍, ചിത്വാന്‍, നേപ്പാളിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്‌ ബാക്കി പൂക്കള്‍ എത്തിയത്‌.


ഡിമാന്റ്‌ കൂടിയതോടെ ഇന്ത്യയില്‍ റോസാപുഷ്‌പത്തിന്‌ 20 മുതല്‍ 30 രൂപ വരെ വില അധികമായിട്ടുണ്ട്‌. ഇതു കൂടി ചേരുമ്പോള്‍ പൂക്കള്‍ ഒന്നിന്‌ 100 രൂപയോളം വില വരുന്നുണ്ട്‌. 50 മുതല്‍ 80 വരെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പൂവില. അതുകൊണ്ടു തന്നെ ഇത്തവണത്തെ വരുമാനം ഒരു കോടിക്ക്‌ മുകളില്‍ പോയേക്കുമെന്നാണ്‌ പൂക്കച്ചവടക്കാരുടെ സംഘടനയുടെ പ്രതീക്ഷ. ആവശ്യസമയം ഏറ്റവും അടുത്തതിനാല്‍ 20 ശതമാനം കൂടുതല്‍ നല്‍കി വരെ പൂ വാങ്ങാന്‍ ആള്‍ക്കാര്‍ തയ്യാറാണ്‌.


പൂക്കളില്ലാതെ വാലന്റൈന്‍ദിനം പൂര്‍ണ്ണമാകില്ല എന്തിനാല്‍ കഴിഞ്ഞ വര്‍ഷം ഇറക്കിയ അതേ അളവില്‍ തന്നെ പൂക്കള്‍ ഇറക്കാനാണ്‌ നേപ്പാളിന്റെ പദ്ധതി. അതേസമയം തന്നെ സമ്മാനപ്പൊതികള്‍ക്കും വില്‍പ്പന കൂടി. പൂക്കള്‍, പെര്‍ഫ്യൂമുകള്‍, ചോക്കലേറ്റുകള്‍, വാച്ചുകള്‍, ജ്വല്ലറി, മൊബൈലുകള്‍, ഗ്രീറ്റിംഗ്‌ കാര്‍ഡുകള്‍ എന്നിവയെല്ലാം നേപ്പാള്‍ കടകളിലെ ഷെല്‍ഫുകളില്‍ നിന്നും പറക്കുകയാണ്‌. സംഗതിക്ക്‌ ഗതിവേഗം കൂട്ടാനായി കടകളും ഹോട്ടലുകളും റസ്‌റ്റോറന്റുകളുമെല്ലാം വിവിധ തരത്തിലുള്ള ഡിസ്‌ക്കൗണ്ട്‌ സ്‌കീമുകള്‍ നടപ്പാക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT