121

Powered By Blogger

Friday, 13 February 2015

പെഷവാര്‍ സംഭവം: മുഴുവന്‍ തീവ്രവാദികളെയും കുടുക്കിയെന്ന്‌ പാകിസ്‌ഥാന്‍









Story Dated: Friday, February 13, 2015 06:31



mangalam malayalam online newspaper

ഇസ്‌ളാമാബാദ്‌: ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പെഷാവര്‍ സൈനിക സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്‌ത തീവ്രവാദി സംഘത്തിലെ മുഴുവന്‍ പേരെയും വധിക്കുകയോ അറസ്‌റ്റ് ചെയ്യുകയോ ചെയ്‌തതായി പാക്‌സേന. ആക്രമണം നടപ്പിലാക്കാനുള്ള പ്‌ളാനിലും പദ്ധതിയിലും 27 ലധികം ഭീകരവാദികളാണ്‌ പ്രവര്‍ത്തിച്ചതെന്നും ഇവരില്‍ ഒമ്പതുപേരെ വധിച്ചെന്നും പാകിസ്‌ഥാന്‍ വ്യക്‌തമാക്കി.


ആക്രമണം നടത്തിയ ഭീകരരില്‍ ആറ്‌ പാകിസ്‌താന്‍കാരും ആറു പേര്‍ അഫ്‌ഗാനിസ്‌ഥാന്‍കാരുമായിരുന്നു. ഇതില്‍ അറസ്‌റ്റിലായ ആളാണ്‌ എല്ലാവരുടേയും വിവരം നല്‍കിയത്‌. അഫ്‌ഗാനുമായുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി പെഷവാര്‍ ആക്രമണം നടത്തിയ തീവ്രവാദികളെ കൈമാറാന്‍ പാകിസ്‌ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. തെഹ്രിക്‌ ഇ താലിബാന്‍ പാകിസ്‌താനാണ്‌ ആക്രമണം നടത്തിയത്‌. ആക്രമണത്തിലെ മറ്റൊരു ബുദ്ധികേന്ദ്രമായ ഉമര്‍ അമീര്‍ ഇപ്പോഴും അഫ്‌ഗാനിലാണ്‌.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 ന്‌ നടന്ന സംഭവത്തില്‍ പെഷവാര്‍ സൈനിക സ്‌കൂളില്‍ 150 പേരെയാണ്‌ തീവ്രവാദികള്‍ കൊന്നൊടുക്കിയത്‌. ഇതില്‍ 140 പേരും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഇതിന്‌ പിന്നാലെ പാക്‌സേന വടക്കന്‍ വസീറിസ്‌ഥാനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. വസീരിസ്‌ഥാനില്‍ ആക്രമണം നടത്തുകയും ചെയ്‌തു. ആക്രമണത്തിന്‌ പിന്നാലെ ഭീകരവാദം പോലെയുള്ള കേസുകളില്‍ വധശിക്ഷയ്‌ക്ക് നല്‍കിയിരുന്ന മോറട്ടോറിയം പാകിസ്‌ഥാന്‍ എടുത്തു മാറ്റിയിരുന്നു.










from kerala news edited

via IFTTT