ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് നവനേതൃത്വം
Posted on: 13 Feb 2015
മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റായി എന്‍.ഉസ്മാനെയും ജനറല്‍ സെക്രട്ടറിയായി എന്‍.റിയാസിനെയും തിരഞ്ഞടുത്തു. സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.സിറാജ് ട്രഷററായും തിരഞ്ഞടുക്കപ്പെട്ടു. എം.ജി.അഷ്‌റഫ് അലി, സി.ഷാജഹാന്‍(വൈസ്. പ്രസിഡന്റുമാര്‍), നൂറുദ്ദീന്‍ ഷാഫി, കെ.കെ.സഫീര്‍(സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിവിധ വകുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി 17 അംഗ നിര്‍വാഹക സമിതിയിയെയും തിരഞ്ഞെടുത്തു. എല്ലാവരും അവനവനിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നിക്ഷിപ്ത താലപര്യങ്ങള്‍ക്കതീതമായി സാമൂഹ്യനന്മ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുക എന്നത് തന്നെ വെല്ലുവിളിയാണെന്ന് ഉദ്‌ബോദന പ്രസംഗം നിര്‍വഹിച്ച ഇസ്ലാഹി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജൗഹര്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് പൊതുസമൂഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സാമൂഹിക വികസന കാര്യ മന്ത്രാലയം പ്രതിനിധി ഹമദ് സറൂര്‍ തിരഞ്ഞെടുപ്പ് യോഗം നിയന്ത്രിച്ചു. എന്‍.റിയാസ് സ്വാഗതവും കെ.ക.സഫീര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത് : റിയാസ്
from kerala news edited
via IFTTT