കേഫാക് ലീഗ് പോരാട്ടങ്ങള്‍ കനക്കുന്നു
Posted on: 13 Feb 2015
കുവൈത്ത്: കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗില്‍ ഒരു റൗണ്ട് ബാക്കിയിരിക്കെ സി.എഫ്.സി സാല്‍മിയയും, മാക്ക് കുവൈത്തും മുന്നേറുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യംഗ് ഷൂട്ടേര്‍സ് മൂന്ന് ഗോളുകള്‍ക്ക് ഫഹാഹീല്‍ ബ്രദേര്‍സിനെയും, മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മലപ്പുറം ബ്രദേര്‍സ് അല്‍ ഷബാബിനേയും, ഏകപക്ഷീയമായ ഒരു ഗോളിന് മാക്ക് കുവൈത്ത് റൌദ ചാലഞ്ചെര്‍സിനെയും പരാജയപ്പെടുത്തി. സിയസ്‌കോ കുവൈത്തും കേരള സ്‌ട്രൈക്കേര്‍സും തമ്മില്‍ നടന്ന മത്സരം ഓരോ ഗോളുകള്‍ വഴങ്ങി സമനിലയില്‍ പിരിഞ്ഞു. നാളെ നടക്കുന്ന മത്സരങ്ങളില്‍ വൈകീട്ട് 4:30 ന് മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗില്‍ സി.എഫ്.സി സാല്‍മിയ ബ്രദേര്‍സ് കേരളയുമായും, ചാമ്പ്യന്‍സ് എഫ്.സി സോക്കര്‍ കേരളയുമായും, ബിഗ് ബോയ്‌സ് സില്‍വര്‍ സ്റ്റാറുമായും, കെ.കെ.എസ് സുറ സ്പാര്‍ക്‌സ് എഫ്.സിയുമായും ഏറ്റുമുട്ടും. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812, 99783404, 97494035
പി.സി.ഹരീഷ്
from kerala news edited
via IFTTT