Story Dated: Friday, February 13, 2015 06:01
ഇസ്‌ളാമാബാദ്: ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്‌ഥിരാംഗത്വത്തിനായി ഇന്ത്യ കാല്‍ പൊക്കിവെച്ചിരിക്കെ പാകിസ്‌താന്‍ വീണ്ടും ഇടങ്കോലിടുന്നു. ഇന്ത്യയ്‌ക്ക് സ്‌ഥിരാംഗതത്തിനായുള്ള നീക്കം സ്വീകാര്യമല്ലെന്ന് പാകിസ്‌ഥാന്‍ വ്യക്‌തമാക്കി. അമേരിക്കന്‍ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്‌ചയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം ഒബാമയോട് പറഞ്ഞത്.
ചൊവ്വാഴ്‌ച രാത്രി ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇന്ത്യയുടെ നീക്കത്തിന് അമേരിക്ക നല്‍കാനിരിക്കുന്ന പിന്തുണയെ ശക്‌തമായി എതിര്‍പ്പു പ്രകടിപ്പിച്ചു. കശ്‌മീര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് പാകിസ്‌താന്റെ എതിര്‍പ്പ്. കശ്‌മീര്‍ വിഷയത്തില്‍ യു എന്‍ പാസ്സാക്കിയിട്ടുള്ള കാര്യങ്ങളൊന്നും ഇന്ത്യ കശ്‌മീര്‍ വിഷയത്തില്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കശ്‌മീരിനെ സ്വതന്ത്രമാക്കിയിട്ടില്ലെന്നുമാണ് ഷെരീഫിന്റെ നിലപാട്.
അതേസമയം കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്‌ഥിരാംഗത്വത്തിനായുള്ള പിന്തുണ ബാരാക് ഒബാമ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇന്ത്യയ്‌ക്ക് ന്യൂക്‌ളീയര്‍ സപ്‌ളയര്‍ ഗ്രൂപ്പില്‍ അംഗമാകാനുള്ള പിന്തുണ നല്‍കാമെന്ന് ഒബാമ അറിയിച്ചതിന് പിന്നാലെ ഈ ഗ്രൂപ്പില്‍ അംഗമാകാന്‍ പാകിസ്‌ഥാനും ഒബാമയോട് പിന്തുണ ചോദിച്ചു.
from kerala news edited
via IFTTT