കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവനേതൃത്വം
Posted on: 13 Feb 2015
ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി ഡോ.ജോസ് കാനാട്ട് തിരഞ്ഞെടുക്കപ്പെട്ടു. വിന്‍സെന്റ് സിറിയക്കാണ് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍. സരോജാ വര്‍ഗീസ്, ജോണ്‍ പോള്‍, വര്‍ഗീസ് ലൂക്കോസ് എന്നിവരാണ് മറ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്. ഓഡിറ്റേഴ്‌സായി സഖറിയ കരുവേലി, ജോസുകുട്ടി ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പ് മഠത്തില്‍, റോയി മാത്യൂസ്, തോമസ് മത്തായി, ടോമി മഠത്തില്‍കുന്നേല്‍, സജി തോമസ്, ജോണ്‍ താമരവേലില്‍, രാജു വര്‍ഗീസ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങള്‍.
ഫ്ലോറല്‍ പാര്‍ക്കിലുള്ള കേരളാ കിച്ചണില്‍ വെച്ച് നടന്ന ചടങ്ങില്‍ രേഖകള്‍ കൈമാറി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരള സമാജത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ പുതിയ ഭാരവാഹികള്‍ തീരുമാനമെടുത്തു. പ്രസിഡന്റ് കുഞ്ഞ് മാലിയില്‍ എല്ലാ അംഗങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT