121

Powered By Blogger

Friday, 13 February 2015

ഗ്രാമസഭകളിലൂടെ ബോധവത്‌ക്കരണം നല്‍കും: കുരങ്ങ്‌പനി: രോഗം ഭേദമായവരെ മൂന്നാഴ്‌ചത്തേക്ക്‌ നീരിക്ഷിക്കും











Story Dated: Friday, February 13, 2015 03:06


പുല്‍പ്പള്ളി: ജില്ലയില്‍ കുരങ്ങ്‌പനി മൂലം മരണം സ്‌ഥീരികരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്‌ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതപ്പെടുത്തി. രോഗബാധ സ്‌ഥിരീകരിച്ച പ്രദേശങ്ങളില്‍ പനിബാധിതരെ കണ്ടെത്താനുളള രോഗ നീരിക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കി. രോഗം ഭേദമായി ആശുപത്രി വിട്ടവരെ തുടര്‍ന്നുളള മൂന്ന്‌ ആഴ്‌ചകൂടി നീരിക്ഷിക്കുവാന്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ ഗ്രാമസഭകളില്‍ രോഗത്തിനെരെയുളള ബോധവത്‌ക്കരണം നടത്തുന്നതാണ്‌. മേഖലയിലെ സ്‌കൂള്‍ അസംബ്ലികളിലും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ രോഗം സംബന്ധിച്ച്‌ ബോധവത്‌ക്കരണം നടത്തും. രോഗബാധ ജില്ലയില്‍ സ്‌ഥീരികരിച്ചതിന്‌ ശേഷം ആരോഗ്യ വകുപ്പ്‌ ആരംഭിച്ച വീട്‌ വീടാന്തരമുളള ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങളും, രോഗത്തെ സംബന്ധിച്ചുളള നോട്ടീസ്‌ വിതരണവും തുടരും. രാത്രികാലങ്ങളില്‍ പൊതു സ്‌ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിച്ച്‌ വരുന്നു. രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെകുറിച്ച്‌ പ്രദേശവാസികള്‍ക്കിടയില്‍ സന്ദേശം എത്തിക്കുന്നതിനായി പഞ്ചായത്ത്‌, ഫോറസ്‌റ്റ്, മൃഗസംരക്ഷണം, ട്രൈബല്‍ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ പ്രവര്‍ത്തനം ശക്‌തമാക്കിയിട്ടുണ്ട്‌.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ന്യൂദല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ഇ.ഐ.എസ്‌ ഓഫീസറുടേയും ജോയിന്റ്‌ ഡയറക്‌ടര്‍ ഡോ. ബാലകൃഷ്‌ണന്റെയും നേതൃത്വത്തിലുളള വിദഗ്‌ധ സംഘം ജില്ലയിലെത്തി. രോഗബാധ പ്രദേശങ്ങള്‍ സന്ദശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും രോഗം പരത്തുന്ന ചെളളുകളെ കുറിച്ച്‌ പഠന വിധേയമാക്കുകയും ചെയ്യും. കുരങ്ങ്‌ പനി ബാധിച്ചവരില്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ മാറുമെങ്കിലും വീണ്ടും രോഗം ശക്‌തമായി വരാനും മാരകമാകാനും ഇടയുളളതിനാല്‍ രോഗം ഭേദമായവരെ തുടര്‍ നിരീക്ഷണത്തിന്‌ വിധേയമാക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അമ്പലവയല്‍, മേപ്പാടി എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മരണങ്ങള്‍ കുരങ്ങ്‌പനി മൂലമല്ലെന്ന്‌ മണിപ്പാല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കിയതിനാല്‍ രോഗബാധ സ്‌ഥിരീകരിച്ച കുറിച്ച്യാട്‌ റേഞ്ചിനുകീഴിലുള്ള പുല്‍പ്പള്ളി, പൂതാടി, ബത്തേരി, മുള്ളന്‍കൊല്ലി,നൂല്‍പ്പുഴ ഭാഗങ്ങളില്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാനും മറ്റിടങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌ തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു.പ്രധാന മുന്‍കരുതലുകള്‍: രോഗബാധ സ്‌ഥിരീകരിച്ച പ്രദേശങ്ങളില്‍ പരമാവധി പോകരുത്‌.

വനത്തില്‍ പോകുമ്പോള്‍ കൊതുകുകള്‍ക്കെതിരെയുള്ള ലേപനം പുരട്ടണം. ഇതിനുള്ള ക്രീം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി ലഭിക്കും.

വനമേഖലയില്‍ മേയാന്‍ വിടുന്ന കന്നുകാലികള്‍ക്ക്‌ ചെള്ളു കടിയേല്‍ക്കാതിരിക്കാനുള്ള ലേപനം മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട്‌ ലഭ്യമാക്കണം.

വനത്തിലോ വനാതിര്‍ത്തിയിലോ പോയതിനുശേഷം പനി,ശരീരവേദന,കൈകാല്‍ വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം. വീടിനു ചുറ്റുമുള്ള ചപ്പുചവറുകള്‍,കരിയിലകള്‍ തുടങ്ങിയവ കത്തിച്ചുകളയുന്നത്‌ ചെള്ളിന്റെ വ്യാപനം തടയും.

രോഗം ബാധിച്ചതോ ചത്തതോ ആയ കുരങ്ങുകളെ കണ്ടാല്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലിന്റെ 1077 ടോള്‍ ഫ്രീ നമ്പറില്‍ വിവരമറിയിക്കണം.










from kerala news edited

via IFTTT