Story Dated: Friday, March 13, 2015 10:44

ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയെ കുഴപ്പത്തിലാക്കിക്കൊണ്ട് ഓഡിയോ ടേപ്പുകള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസുമായി ഒത്തുകളിച്ചു എന്നാരോപിക്കുന്ന ഓഡിയോയ്‌ക്ക് പിന്നാലെ മതത്തിന്റെ അടിസ്‌ഥാനത്തില്‍ സീറ്റ് വിതരണം നടത്തിയെന്ന് ന്യായീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നത്.
കെജ്രിവാളിന്റെ ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ ഷാഹിദ് ആസാദാണ് പുതിയ ടേപ്പ് പുറത്തുവിട്ടിട്ടുള്ളത്. അതേസമയം ഓഡിയോയുടെ തീയതി സംബന്ധിച്ച വിവരങ്ങള്‍ അജ്‌ഞാതമാണ്. അതേസമയം ഓഡിയോയെ ന്യായീകരിച്ച് കുമാര്‍ വിശ്വാസ് രംഗത്ത് എത്തിയിട്ടുണ്ട്. ഓഡിയോ ടേപ്പില്‍ തെറ്റായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാനാണ് തെരഞ്ഞെടുപ്പ് അല്ലാതെ ഭഗവത്‌ഗീതയ്‌ക്ക് വേണ്ടിയല്ലെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. രാജേഷ് ഗര്‍ഗ് കെജ്രിവാളിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്‌ത് സീറ്റ് നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിശ്വാസ് ആരോപിച്ചിട്ടുണ്ട്.
അതിനിടയില്‍ കെജ്രിവാളിന്റെ ആരാധകരില്‍ നിന്നും തനിക്ക് വധഭീഷണി ഉണ്ടായതായി എഎപി മുന്‍ എംഎല്‍എ രാജേഷ് ഗര്‍ഗ് കഴിഞ്ഞ ദിവസം ആരോപിച്ചു. അന്താരാഷ്‌ട്ര നമ്പരില്‍ നിന്നാണ് ഭീഷണി വന്നതെന്നും ഫോണ്‍ വിവരം താന്‍ റെക്കോഡ് ചെയ്‌തിട്ടുണ്ടെന്നും രാജേഷ് ഗര്‍ഗ് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ കെജ്രിവാള്‍ സമീപിച്ചെന്ന ആരോപണം ഉയര്‍ത്തിയാണ് രാജേഷ് ഗര്‍ഗ് നേരത്തേ രംഗത്ത് വന്നത്.
from kerala news edited
via
IFTTT
Related Posts:
വിവരാവകാശ കമ്മീഷന് റിപ്പോര്‍ട്ടില്ല; സര്‍ക്കാരിന് കാത്തിരിപ്പ് മാത്രം Story Dated: Sunday, January 11, 2015 10:39തിരുവനന്തപുരം: പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ വിവരാവകാശ കമ്മീഷന് രണ്ടു വര്‍ഷമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് വാര്‍ത്ത. എല്ലാ വര്… Read More
ഡല്‍ഹി പോലീസിന് അനുമതി കിട്ടി; സുനന്ദയുടെ ആന്തരീകാവയവങ്ങള്‍ ലണ്ടനിലേക്ക് Story Dated: Sunday, January 11, 2015 08:31ന്യൂഡല്‍ഹി : സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കും. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന് ബന്ധപ്പെട്ടവരില്‍… Read More
ബസ് പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; പാകിസ്ഥാനില്‍ 57 മരണം Story Dated: Sunday, January 11, 2015 10:13കറാച്ചി: പാകിസ്ഥാനില്‍ ബസ് പെട്രോള്‍ ടാങ്കറുമായി നടന്ന കൂട്ടിയിടിയിലും ഇതേ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലും 57 മരണം. മരണമടഞ്ഞവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. കറാച്ച… Read More
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം വീണ്ടും; 40 കാരിയുടെ മൃതദേഹം കണ്ടെത്തി Story Dated: Sunday, January 11, 2015 09:14ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഡല്‍ഹിയില്‍ 40 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയില്‍െ വസന്ത് കുഞ്ച് ഏരിയയിലെ അടഞ്ഞുകിടന്… Read More
ശശി തരൂര്‍ ഡല്‍ഹിയിലേക്ക്; കോണ്‍ഗ്രസ് നേതൃത്വത്തെ കാണും Story Dated: Sunday, January 11, 2015 09:37കൊച്ചി: ഭാര്യ സുനന്ദാ പുഷ്ക്കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില്‍ പെട്ട ശേഷം ശശി തരൂര്‍ ആദ്യമായി തലസ്ഥാനത്തേക്ക് തിരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ … Read More