ഇറാഖില്‍ ഇറാന്‍ ഇടപെടണ്ട:ഗള്‍ഫ് രാജ്യങ്ങള്‍
Posted on: 13 Mar 2015
ജിദ്ദ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ നാട്ടുകാരെ സഹായിക്കാന്‍ എന്ന രൂപേണ ഇറാഖില്‍ ഇടപെടുന്ന ഇറാന്റെ നീക്കങ്ങള്‍ സ്വീകാര്യമല്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ പ്രസ്താവിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സൗദി തലസ്ഥാനമായ റിയാദില്‍ വ്യാഴാഴ്ച യോഗം ചേര്‍ന്നാണ് ഈ നിലപാടെടുത്തത്. ഇറാഖിന്റെ അഖണ്ഡതയും ജനതയുടെ ഐക്യവും പരമപ്രധാനം ആണെന്നും അതിലുള്ള ബാഹ്യ ഇടപെടലുകള്‍ സ്വീകാര്യമല്ലെന്നും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ആവര്‍ത്തിച്ചു. വ്യാഴാഴ്ചയായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ യോഗം. ഖത്തര്‍ മന്ത്രി ഡോ. ഖാലിദ് അല്‍അത്തിയ്യ അധ്യക്ഷം വഹിച്ചു.
യമനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ച റിയാദില്‍ ചേരണമെന്നും യോഗത്തിനു ശേഷം ഡോ.ഖാലിദ് അല്‍അത്തിയ്യ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. റിയാദിലെ യമന്‍ ചര്‍ച്ചയില്‍ ഇറാന്‍ അനുകൂല ഷിയാ വിഭാഗമായ ഹൂത്തികള്‍ ഉള്‍പ്പെടെ യമനിലെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകണമെന്ന് ഗള്‍ഫ് മന്ത്രി തല യോഗം താല്‍പര്യപ്പെട്ടു. യോഗം സംബന്ധിച്ച സമയം യമന്‍ പ്രസിഡന്റ് ഹാദി തീരുമാനിക്കും. യമന്‍ ആതിഥ്യം നല്കാനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജകുമാരന്റെ സന്നദ്ധത യോഗം സ്വാഗതം ചെയ്തു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT