121

Powered By Blogger

Thursday, 12 March 2015

ജര്‍മന്‍ മേയര്‍ രാജിവച്ചു








ജര്‍മന്‍ മേയര്‍ രാജിവച്ചു


Posted on: 12 Mar 2015



ബര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ ഒരു വില്ലേജ് മേയര്‍ പ്രതിഷേധ പ്രകടനം ഭയന്ന് രാജിവച്ചു. തീവ്ര വലതുപക്ഷ പ്രസ്ഥാനക്കാര്‍ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.

ട്രോഗ്ലിറ്റ്‌സിലെ ഓണററി മേയര്‍ മാര്‍ക്കസ് നീര്‍ത്താണ് രാജിവെച്ചത്. മാര്‍ച്ച് നിരോധിക്കാന്‍ പ്രാദേശിക അധികൃതര്‍ തയ്യാറാകാത്തതാണ് രാജിക്കു കാരണമെന്ന് അദ്ദേഹം പറയുന്നു.


വംശീയതയും വിദ്വേഷവും നിറഞ്ഞ മുദ്രാവാക്യങ്ങളിലേക്ക് സ്വന്തം കുടുംബത്തെ എറിഞ്ഞു കൊടുക്കാന്‍ തയാറല്ല. രാഷ്ട്രീയമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലാത്ത ചെറിയ മേയറാണെന്ന് അറിഞ്ഞുകൊണ്ടാണ് എന്‍പിഡി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറയുന്നു.


ജനസംഖ്യ വളരെ കുറഞ്ഞ പ്രദേശമായതിനാല്‍, തിരഞ്ഞെടുക്കപ്പെട്ട മേയര്‍ക്കും ഇവിടെ ശമ്പളം നല്‍കുന്നില്ല. മേയറുടെ ജോലി തന്നെ ഇവിടെ പാര്‍ട്ട് ടൈമാണ്.





ജോസ് കുമ്പിളുവേലില്‍












from kerala news edited

via IFTTT