121

Powered By Blogger

Thursday, 12 March 2015

'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു








'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു


Posted on: 13 Mar 2015





ദോഹ: കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് 'മുഖ്യ ധാരയിലെ സ്ത്രീ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

തൊഴില്‍ മേഖലയിലെ സമത്വത്തിനു വേണ്ടി വനിതകള്‍ നടത്തിയ പോരാട്ടത്തിന്റെ സ്മരനക്കയിട്ടാണ് വര്‍ഷം തോറും മാര്‍ച്ച് എട്ടു വനിതാ ദിനമായി ആഘോഷിക്കുന്നതെന്ന് ഐ.സി.സി. വനിതാ വിഭാഗം പ്രസിഡന്റ് ആനി വര്‍ഗീസ് പറഞ്ഞു.


സംസ്‌കൃതി വനിതാ വിഭാഗം പ്രതിനിധി പ്രഭ മധുസൂദനന്‍, എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഷീല ടോമി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിന്റ് റജീന അലി, കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരായ അംബര പവിത്രന്‍, താഹിര ഫാറൂക്ക്, ശഹിട ജലീല്‍, മദീഹ വദൂദ്, ജാസ്മിന്‍ ബഷീര്‍ എന്നിവര്‍ക്ക് പുറമേ റീന, ആശ ജവഹര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി നഫീസത്ത് ബീവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.




അഹമ്മദ്പാതിരിപ്പറ്റ













from kerala news edited

via IFTTT