താരസുന്ദരി ഇഷാ തല്‍വാര്‍ താമ്പായിലെത്തുന്നു
Posted on: 13 Mar 2015
താമ്പാ, ഫ്ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സുപ്രസിദ്ധ സിനിമാതാരം ഇഷാ തല്‍വാര്‍ താമ്പായിലെത്തുന്നു. പ്രവാസി സമൂഹത്തിന് അഭിമാനവും ആഹ്ലാദവും പകര്‍ന്നുകൊണ്ട് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അന്നേദിവസം നടത്തപ്പെടും.
പരിപാടികളോടനുബന്ധിച്ച് അഭിനേത്രിയും നര്‍ത്തകിയുമായ ഇഷാ തല്‍വാറിന്റെ നൃത്തപരിപാടികളും വര്‍ണ്ണോജ്വമായ മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന നൃത്തസന്ധ്യകളുടേയും സ്‌നേഹവിരുന്നിന്റേയും പ്രവേശനം ഏവര്‍ക്കും സൗജന്യമായിരിക്കും. 101 അംഗ സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT