Story Dated: Friday, March 13, 2015 11:22

തിരുവനന്തപുരം : നിയമസഭയില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ കയ്യാങ്കളിയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എം.എല്‍.എമാരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് സന്ദര്‍ശിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.
സഭയ്ക്കുള്ളിലെ പ്രതിഷേധത്തില്‍ വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഒന്‍പത് എം.എല്‍.എമാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. പിന്‍വാതിലിലൂടെ മാണി എത്തിയതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്.
പ്രതിഷേധം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയതോടെ വി.ശിവന്‍കുട്ടി എം.എല്‍.എയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തളര്‍ന്ന് വീഴുകയും ചെയ്തു. ഇദ്ദേഹത്തെ സഹ എം.എല്‍.എമാര്‍ താങ്ങിയെടുത്ത് ബഞ്ചില്‍ കിടത്തുകയും തുടര്‍ന്ന് ഡോക്ടര്‍മാരെത്തി അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. തൊട്ടു പിന്നാലെ കെ.അജിത് എം.എല്‍.എയും കെ.ടി സലീഖയും സഭയില്‍ തളര്‍ന്നു വീണു. ഇവരെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ഗീതാ ഗോപി എം.എല്‍.എ പ്രതിഷേധത്തിനിടെ നിലത്തു വീണു. ജമീലാ പ്രകാശത്തിനും കെ.കെ ലതികയ്ക്കും കയ്യേറ്റത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ട്.
from kerala news edited
via
IFTTT
Related Posts:
മാണിക്കെതിരെ ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം Story Dated: Friday, February 6, 2015 10:49കൊച്ചി: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി ഇന്‍ഫോ പാര്… Read More
ബി.ജെ.പി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ് Story Dated: Friday, February 6, 2015 10:52കണ്ണൂര്‍: മട്ടന്നൂരില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വി വിജയന്റെ വീടിനു നേരെ വെള്ളിയാഴ്ച രാവിലെ ബോംബേറ്. ബി.ജെ.പി- സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. from kerala … Read More
ചൈനയില്‍ വാണിജ്യ കേന്ദ്രത്തില്‍ തീപിടുത്തം: 17 മരണം Story Dated: Friday, February 6, 2015 11:43ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗൗങ്ദോങിലെ മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 17 പേര് കൊല്ലപ്പെട്ടു. ഹെയ്ദോങ് കൗണ്ടിയിലെ കെട്ടിടത്തിന്റെ നാലാംനിലയിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തീപിടുത… Read More
മധുസൂദനന് നായര്‍ക്കും സംഗീത ശ്രീനിവാസനും മലയാറ്റൂര്‍ പുരസ്കാരം Story Dated: Friday, February 6, 2015 11:49തിരുവനന്തപുരം: മലയാറ്റൂര്‍ സ്മാരക സമിതിയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വി.മധുസൂദനന് നായരുടെ 'അച്ഛന് പിറന്ന വീട്' എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. നവാഗത എഴുത്തുകാരുടെ വിഭാഗത… Read More
മയക്കി ബലാത്സംഗം; ഹിദേയൂക്കി ഇരയാക്കിയത് 100 പേരെ Story Dated: Friday, February 6, 2015 10:42പെണ്‍കുട്ടികളെ മയക്കിക്കിടത്തിയ ശേഷം കരുണയില്ലാതെ ബലാത്സംഗം ചെയ്യുക, അത് റെക്കോഡ് ചെയ്യുക, ഒടുവില്‍ ദൃശ്യങ്ങള്‍ പോണ് സൈറ്റുകള്‍ക്ക് വില്‍പ്പന നടത്തി വന്‍ തുക സമ്പാദിക്കുക. … Read More