121

Powered By Blogger

Friday, 20 September 2019

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ‘ന്യൂ ഡീൽ’

1932-ൽ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡെലാനോ റൂസ് വെൽറ്റ് മാന്ദ്യകാലത്തിന്റെ മൂർധന്യാവസ്ഥയിൽ തന്റെ നാട്ടുകാരോടു പറഞ്ഞു: ''ഭയത്തെയല്ലാതെ മറ്റൊന്നിനെയും നിങ്ങൾ പേടിക്കേണ്ടതില്ല''. പിന്നീട് ന്യൂഡീൽ എന്ന പേരിൽ അദ്ദേഹം പ്രാവർത്തികമാക്കിയ ഉത്തേജക നടപടികൾ സമ്പദ് വ്യവസ്ഥയെ വലിയമാന്ദ്യത്തിൽനിന്നു കരകയറ്റാൻ സഹായിച്ചു. ധനമന്ത്രി നിർമലാ സീതാരാമൻ സെപ്റ്റംബർ 20-നു പ്രഭാതത്തിൽ പ്രഖ്യാപിച്ച നടപടികൾ ന്യൂഡീലുമായി ഉപമിക്കാവുന്നതാണ്. ഈ നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഉത്തേജകപദ്ധതികളും വാഹന, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രഖ്യാപിക്കപ്പെട്ട ആശ്വാസനടപടികളും നല്ല കാലവർഷവും സാമ്പത്തിക മേഖലയെ ഉയർന്ന വളർച്ചയിലേക്കു നയിക്കാൻ പര്യാപ്തമാണ്. മനഃശാസ്ത്രപരമായഉത്തേജനം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചനിരക്ക് ആറുവർഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കു താഴ്ത്തിയത് സ്വകാര്യനിക്ഷേപത്തിലെ ഇടിവാണ്. കഴിഞ്ഞ ആറുവർഷമായി തുടർച്ചയായി ഇതു കുറഞ്ഞുകൊണ്ടിരിക്കയായിരുന്നു. കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ട ഇളവുകളും മറ്റ് ഉത്തേജകനടപടികളും നിക്ഷേപവും സാമ്പത്തികവളർച്ചയും ത്വരപ്പെടുത്താൻ സഹായിക്കും. നിലനിൽക്കുന്ന 30 ശതമാനം കോർപ്പറേറ്റ് നികുതി (സെസ്സും സർച്ചാർജും ഉൾപ്പെടെ ഫലത്തിൽ 34.97 ശതമാനം) എന്നത് 22 ശതമാനമായി (സെസ്സും സർച്ചാർജുകളുമുൾപ്പെടെ ഫലത്തിൽ 25.17 ശതമാനം) കുറയുന്നത് വികസ്വര വിപണികളുമായും ഇതര ഏഷ്യൻ ശക്തികളുമായും തുല്യത പാലിക്കാൻ നമ്മെ സഹായിക്കും. കോർപ്പറേറ്റുകളുടെ ലാഭത്തിന്റെ 65 ശതമാനം പുതിയ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്നത് പ്രാധാന്യമർഹിക്കുന്നു. പുതിയ ഉത്പാദകർക്ക് 15 ശതമാനം നികുതി എന്നത് തീർച്ചയായും പുതിയ നിക്ഷേപങ്ങൾക്ക് സഹായകമാവുകയും 'മെയ്ക്ക് ഇൻ ഇന്ത്യ'പദ്ധതിക്ക് പ്രോത്സാഹനമായിത്തീരുകയും ചെയ്യും. ചൈനയിൽനിന്ന് മാറുന്ന നിക്ഷേപങ്ങളെ ഇത് ആകർഷിക്കും. മിനിമം ഓൾട്ടർനേറ്റ് ടാക്സിൽ വരുത്തിയ കുറവും നിക്ഷേപം വർധിപ്പിക്കാൻ പര്യാപ്തമാണ്. തീർത്തും പരിഷ്കരണോന്മുഖവുമായ ഈ പ്രഖ്യാപനങ്ങൾ ഓഹരിവിപണി സഹർഷം സ്വാഗതം ചെയ്തു കഴിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്സും പത്തുവർഷത്തെ ഏറ്റവും മികച്ച നേട്ടം നൽകി. വിപണിയിലെ നേട്ടങ്ങളുടെ സമ്പദ് ഫലങ്ങൾ (wealth effect) ഡിമാൻഡ് വർധിപ്പിക്കുന്നതിനും കാരണമാവും. മൂലധന വിപണിയുടെ കാഴ്ചപ്പാടിൽ ഓഹരികളുടെയോ ഓഹരി അടിസ്ഥാനമായ ഫണ്ടുകളുടെയോ വിൽപ്പനയിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടങ്ങൾക്കു വർധിപ്പിച്ച സർച്ചാർജ് ബാധകമായിരിക്കില്ലെന്ന പ്രഖ്യാപനവും ഈ വർഷം ജൂലായ് അഞ്ചിനുമുമ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ള കമ്പനികളുടെ ഓഹരി തിരിച്ചുവാങ്ങലിനു നികുതിയില്ല എന്ന നിലപാടും സ്വാഗതാർഹമാണ്. വിപണിയിൽ പുതുതായി ഉണ്ടായിട്ടുള്ള ശുഭ പ്രതീക്ഷാ തരംഗം പുതിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയുകയും രാജ്യത്തിലേക്കുള്ള മൂലധന പ്രവാഹത്തിനു വഴിതെളിക്കുകയും ചെയ്യും. ആദായ നികുതിദായകർക്കും സാധാരണ ഉപയോക്താക്കൾക്കും ഈ പ്രഖ്യാപനങ്ങൾ നേട്ടങ്ങളൊന്നും നൽകുന്നില്ല എന്ന വിമർശനവും പ്രസക്തമാണ്. 1.45 ലക്ഷത്തിന്റെ നികുതി ഉപേക്ഷിക്കുമ്പോൾ ഉത്തേജക പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണെന്നു കാണാം. ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അനുവദിച്ച 20,000 കോടി രൂപയുടെ പാക്കേജും ചേരുമ്പോൾ സാമ്പത്തിക വളർച്ച മുന്നോട്ടുനീക്കാൻ സഹായകമാവും. നികുതി വരുമാനത്തിലെ കുറവ് ധനകാര്യ കമ്മിയെ തീർച്ചയായും ബാധിക്കും. എന്നാൽ, പ്രതീക്ഷിക്കുന്ന ഉയർന്ന സാമ്പത്തിക വളർച്ച നികുതി പിരിവിലെ കുറവിനെ ഭാഗികമായെങ്കിലും പരിഹരിക്കും. (ചീഫ് ഇൻവെസ്റ്റ്മെന്റ്സ്ട്രാറ്റജിസ്റ്റ്, ജിയോജിത്ഫിനാൻഷ്യൽ സർവീസസ്)

from money rss http://bit.ly/2M97pLl
via IFTTT