121

Powered By Blogger

Wednesday, 1 July 2020

സെന്‍സെക്‌സില്‍ 289 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 289 പോയന്റ് ഉയർന്ന് 35,704ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തിൽ 10,514ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 796 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 274 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എംആൻഡ്എം, ഗ്രാസിം, ഇൻഡസിൻഡ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഗെയിൽ, ഐഒസി, ഹിൻഡാൽകോ, അദാനി പോർട്സ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/31Cbn8E
via IFTTT