121

Powered By Blogger

Thursday, 2 July 2020

ജൂലായ് മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ധനകാര്യ ഇടപാടുകൾക്ക് ജൂലായ് മുതൽ പുതിയ വ്യവസ്ഥകൾ നിലവിൽവന്നു. എടിഎമ്മിൽനിന്ന് തുകപിൻവലിക്കൽ, അക്കൗണ്ടിലെ മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകൾ ബാധകം. എടിഎം നിരക്കുകൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ മൂന്നുമാസത്തേയ്ക്ക് എടിഎം നിരക്കുകൾ ഒഴിവാക്കിയിരുന്നു. മാർച്ചിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞതിനാൽ എടിഎം ഇടപാടുകൾക്ക് മുമ്പത്തെപോലെ നിരക്കുകൾ ഈടാക്കും. മിനിമം ബാലൻസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് സംബന്ധിച്ച നിബന്ധനകൾക്കും മൂന്നുമാസത്തെ ഇളവ് അനുവദിച്ചിരുന്നു. അതിന്റെയും കാലാവധി അവസാനിച്ചു. ചിലബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്തണമെന്ന് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇത് പാലിക്കാത്തവരിൽനിന്ന് ഈമാസംമുതൽ പിഴ ഈടാക്കിയേക്കാം. അടൽ പെൻഷൻ അക്കൗണ്ട് അടൽ പെൻഷൻ യോജന അക്കൗണ്ടിലേയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂൺ 30വരെ നിർത്തിവെയ്ക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ബാങ്കുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഈ മാസംമുതൽ ഇത് പുനഃരാരംഭിക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റുവരെയുള്ള കാലത്തെ വിഹിതത്തിൽനിന്ന് പിഴപലിശ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകൾക്ക് സ്റ്റാമ്പ്ഡ്യൂട്ടി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ജൂലായ് മുതൽ സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. എസ്ഐപി, എസ്ടിപി തുടങ്ങിയവവഴിയുള്ള നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്. നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഡെറ്റ് ഫണ്ടുകൾക്കും ഓഹരി അധിഷ്ഠിത ഫണ്ടുകൾക്കും ഇത് ബാധകമാണ്. ഹ്രസ്വകാല നിക്ഷേപത്തേയ്ക്ക് വൻതുക നിക്ഷേപിക്കുന്ന ഡെറ്റ് പദ്ധതികളെയാകും ഇത്കാര്യമായി ബാധിക്കുക. കിസാൻ സമ്മാൻ നിധി രജിസ്ട്രേഷൻ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം വർഷത്തിൽ 2000 രൂപവീതം മൂന്നുവർഷത്തേയ്ക്ക് മൊത്തം 6000 രൂപ കർഷകർക്ക് നൽകുന്നതാണ് പദ്ധതി. ഇതുവരെ അഞ്ചുതവണ പണം കൈമാറി. ഇതിനുള്ള രജിസ്ട്രേഷൻ നടത്തേണ്ട അവസാന തിയതി ജൂൺ 30ആയിരുന്നു.

from money rss https://bit.ly/3eZgwf8
via IFTTT

Related Posts:

  • രാജ്യത്തെ ബാങ്കുകളിലെ മേധാവികള്‍ക്ക് ലഭിക്കുന്ന ശമ്പളമെത്ര?ബാങ്കുകളിലെ ഉന്നതന്മാർ കൈപ്പറ്റുന്ന ശമ്പളമെത്രയെന്നറിയാൻ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഇഒയായ ആദിത്യ പുരിയാണ് ഇക്കാര്യത്തിൽ മുമ്പൻ. പ്രതിമാസം 89 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ… Read More
  • സെന്‍സെക്‌സില്‍ 301 പോയന്റ് മുന്നേറ്റംമുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 301 പോയന്റ് ഉയർന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തിൽ 11951ലുമാണ് രാവിലെ 10ന് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 1041 കമ്പനികളുടെ ഓഹരികൾ നേട്ടത്തി… Read More
  • നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനന്യൂഡൽഹി: നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നു. 2018-2019 സാമ്പത്തിക വർഷത്തിൽ 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വർഷത്തിൽ ഒരു കോടി രൂപയില… Read More
  • തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച… Read More
  • ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തിൽ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ വ്യാപ… Read More