121

Powered By Blogger

Thursday, 2 July 2020

ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇന്റല്‍ നിക്ഷേപിക്കുന്നത് 1,894 കോടി

യുഎസ് സെമികണ്ടക്ടർ ഭീമനായ ഇന്റൽ ജിയോയിൽ നിക്ഷേപം നടത്തുന്നു. ഇന്റലിന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ ക്യാപിറ്റലാണ് 1,894.5 കോടി നിക്ഷേപിക്കുക. ജിയോ പ്ലാറ്റ്ഫോമിൽ 0.39ശതമാനം ഉടമസ്ഥതാവകാശമാണ് ഇന്റലിന് ഇതിലൂടെ ലഭിക്കുക. പുതിയ നിക്ഷേപംകൂടിയെത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തംമൂല്യം 5.16 ലക്ഷംകോടിയായി. ഏപ്രിൽ 22നുശേഷം ഇത് 12-ാമത്തെ സ്ഥാപനമാണ് ജിയോയിൽ നിക്ഷേപം നടത്തുന്നത്. ഫേസ്ബുക്ക്, കെകെആർ, ജനറൽ അറ്റ്ലാന്റിക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുവരെ നിക്ഷേപനടത്തിയത്. ജിയോയിലെ മൊത്തം വിദേശ നിക്ഷേപം 1,17,588.45 കോടി രൂപയായി ഉയരുകയുംചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോമിലുള്ള 25.09ശതമാനം ഉടമസ്ഥതാവകാശമാണ് നിക്ഷേപക സ്ഥാപനങ്ങൾക്ക് നൽകേണ്ടിവരിക. US semiconductor giant to invest Rs 1,894.5 crore in Jio

from money rss https://bit.ly/3gr7Pul
via IFTTT