121

Powered By Blogger

Thursday, 2 July 2020

ആപ്പ് നിരോധിച്ചതോടെ 599 രൂപ തിരിച്ചെടുക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ

ചെന്നൈ: നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനിൽനിന്ന് തുണിത്തരം വാങ്ങാൻ മുടക്കിയ തുക തിരിച്ചെടുക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ. ചൈനീസ് ഓൺലൈൻ വ്യാപാര ആപ്പായ ക്ലബ്ബ് ഫാക്ടറിവഴി 599 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത ചെന്നൈ കൊരട്ടൂർ സ്വദേശി സെൽവറാണി(32)ക്കാണ് പണം നഷ്ടമായത്. ഓർഡർ ചെയ്തുകഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ക്ലബ്ബ് ഫാക്ടറിയുമുള്ളത് യുവതി ശ്രദ്ധിച്ചത്. അതോടെ ഓർഡർ റദ്ദാക്കി ആപ്ലിക്കേഷൻ ഫോണിൽനിന്ന് കളഞ്ഞു. ഓൺലൈനായി പണമടച്ചിരുന്നതിനാൽ അത് തിരിച്ചുലഭിക്കുന്നതിനായി കമ്പനിയുടെ കസ്റ്റമർകെയറിൽ വിളിച്ചു സഹായം തേടി. തുടർന്ന് മറ്റൊരു നമ്പരിൽനിന്ന് യുവതിക്ക് ഫോൺകോളെത്തി. ക്ലബ്ബ് ഫാക്ടറിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ പണം തിരിച്ചുനൽകുന്നതിന് എന്ന വ്യാജേന കാർഡ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭർത്താവിന്റെ കാർഡ് വിവരങ്ങൾ യുവതി നൽകുകയുംചെയ്തു. എന്നാൽ തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് ആറുതവണയായി പതിനായിരം രൂപ വീതം പിൻവലിച്ചെന്ന് ഫോണിൽ സന്ദേശമെത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്. അതോടെ സെൽവറാണി കൊരട്ടൂർ പോലീസിൽ പരാതി നൽകി. പോലീസ് സൈബർക്രൈം വിഭാഗത്തിന് പരാതി കൈമാറി. Content Highlight: Woman tries to get back Rs 599, loses Rs 60,000

from money rss https://bit.ly/2BoLfnm
via IFTTT