121

Powered By Blogger

Thursday, 2 July 2020

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? മൊബൈല്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പുതിയത് ലഭിക്കാനുള്ള വഴിയിതാ

ആധാർ കാർഡ് നഷ്ടപ്പെട്ടാലും പുതിയത് ലഭിക്കാനിനി ബുദ്ധിമുട്ടില്ല. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പുതിയകാർഡ് തപാലിൽ ലഭിക്കാനുള്ള അവസരമൊരുക്കി യുഐഡിഎഐ. ചെയ്യേണ്ടകാര്യങ്ങൾ: യുഐഡിഎഐയുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ഓർഡർ ആധാർ റീ പ്രീന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറോ എൻ റോൾമെന്റ് നമ്പറോ നൽകുക. സ്ക്രീനിൽ തെളിയുന്ന സെക്യൂരിറ്റി കോഡ് നൽകുക. അതിനുശേഷം മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്റ്റേഡ് എന്നഭാഗത്ത് ക്ലിക്ക് ചെയ്യുക. ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകുക. ടിആൻഡ് സി ചെക്ക് ബോക്സ് ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക. മെയ്ക്ക് പെയ്മെന്റ്-ഭാഗത്ത് ക്ലിക്ക് ചെയ്യുക. പേയ്മെന്റ് മോഡ് സെലക്ട് ചെയ്യുക. പേയ്മെന്റ് ഗേറ്റ് വെയിലെത്തുമ്പോൾ 50 രൂപ(ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാർജും ഉൾപ്പടെ)യാണ് അടയ്ക്കേണ്ടിവരിക. അക്നോളജ് സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചുവെയ്ക്കുക. പണമടച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ സ്പീഡ് പോസ്റ്റുവഴി ആധാർ കാർഡ് നിങ്ങളുടെ കയ്യിലെത്തും. You can #OrderAadhaarReprint if your mobile number is not registered in Aadhaar. However, using this service does not mean that the new mobile number you give will get registered in your Aadhaar. pic.twitter.com/MOMbnRnLK6 — Aadhaar (@UIDAI) July 2, 2020

from money rss https://bit.ly/3eUfYHl
via IFTTT