121

Powered By Blogger

Thursday, 2 July 2020

നേട്ടംതുടരുന്നു: സെന്‍സെക്‌സ് 36,000 കടന്നു

മുംബൈ: തുടർച്ചയായി മൂന്നാംദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 10,600നും സെൻസെക്സ് 36,000നും മുകളിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 203 പോയന്റ് നേട്ടത്തിൽ 36047ലും നിഫ്റ്റി 63.60 പോയന്റ് ഉയർന്ന് 10615ലുമെത്തി. ബിഎസ്ഇ 1,111 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 542 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, അദാനി പോർട്സ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഹുന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, നെസ് ലെ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, ഐഒസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3gjUUKy
via IFTTT