121

Powered By Blogger

Thursday, 2 July 2020

ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് പരിഗണനയിലെന്ന് സര്‍ക്കാര്‍

കൊച്ചി: കേരളത്തിലെ ടൂറിസംമേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലക്ക് സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്.ടൂറിസം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് അനന്തര കേരളത്തെ സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസ്റ്റ് ലക്ഷ്യ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ആയുർവേദ- വെൽനെസ്-അഡ്വഞ്ചർ ടൂറിസം മേഖലകളിൽ സർക്കാർ ശ്രദ്ധയൂന്നുമെന്നും ഈ മേഖലകൾക്ക് ചില ഇളവുകൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും അവർ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ്കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി) ഭാരവാഹികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ടൂറിസം മേഖലയിൽ നിന്നുള്ള സംരംഭകരെ പങ്കെടുപ്പിച്ച് ഫിക്കി ദേശീയ ടൂറിസം കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു ടൂറിസം സെക്രട്ടറി. ടൂറിസം മേഖലയുടെ അതിജീവനത്തിനും പുനരുജ്ജീവനത്തിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഫിക്കി ടൂറിസം കമ്മിറ്റി ചെയർപേഴ്സനും ലളിത് സൂരി ഹോസ്പിറ്റൽ ഗ്രൂപ്പ് സി എം ഡിയുമായ ഡോ. ജ്യോത്സ്ന സൂരി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനു വഴിതെളിക്കാൻ ടൂറിസത്തിന് സാധിക്കും. കേരളം രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ലക്ഷ്യകേന്ദ്രമാണ്. കേരളം മുന്നോട്ടുവെക്കുന്ന വെൽനെസ് ടൂറിസത്തിന്റെ പ്രാധാന്യം രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വരുന്ന സെപ്റ്റംബറിൽ ഒരു വെർച്വൽ കേരള ട്രാവൽമാർട്ട് സംഘടിപ്പിക്കുമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു സോമതീരം അറിയിച്ചു. കേരളത്തിൽ തന്നെയുള്ള വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. ക്രമേണ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള വിനോദ സ്ഞ്ചാരികളെ ആകർഷിക്കാൻ നടപടികൾ സ്വീകിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യാധിഷ്ഠിത ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളത്തിന് മികച്ച അവസരമാണ് വരാൻ പോകുന്നതെന്ന് ഫിക്കി ടൂറിസം കമ്മിറ്റി കോ ചെയർമാനും സീത, ടിസിഐ, ഡിസ്റ്റന്റ് ഫ്രണ്ടിയേഴ്സ് എന്നിവയുടെ എം ഡിയുമായ ദീപക് ദേവ് അഭിപ്രായപ്പെട്ടു. വളരെ മനോഹരമായ ചെറുകിട ഹോട്ടലുകൾ കേരളത്തിന്റെ ആകർഷണമാണ്. ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ എല്ലാക്കാലത്തും ടൂറിസം മേഖലയെ സഹായിച്ചിട്ടുണ്ടെന്നും ഫിക്കി കേരള സംസ്ഥാന കൗൺസിൽ ടൂറിസം കമ്മിറ്റി കൺവീനറും സ്പൈസ് ലാൻഡ് ഹോളിഡെയ്സ് ആന്റ് എന്റർടെയ്ൻമെന്റ് എം ഡിയുമായ യു സി റിയാസ് വ്യക്തമാക്കി. പലകാര്യങ്ങളിലും രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളത്തിൽ ടൂറിസം വൈകാതെ പത്തനുണർവ് കൈവരിക്കുമെന്ന് ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയ് പറഞ്ഞു. ഫിക്കി ട്രാവൽ ടെക്നോളജി കമ്മിറ്റി കോ ചെയർമാനനും ആഗ്നിറ്റോ കൺസൾട്ടിംഗ് മാനേജിംഗ് പാർ്ട്ടണറുമായ ആഷിഷ് കുമാർ മോഡറേറ്ററായിരുന്നു. ഒയോ റൂംസ് കോർപറേറ്റ് പ്രസിഡണ്ട് സിദ്ധാർഥ ദാസ്ഗുപ്ത, ഇന്റർഗ്ലോബ് എന്റർപ്ലൈസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് രാഗിണി ചോപ്ര, ക്രിയേറ്റീവ് ട്രാവൽസ് എം ഡി രോഹിത് കോഹ്ലി, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡണ്ട് പ്രണാബ് സർക്കാർ, ഇന്ത്യാ കൺവെൻഷൻ പ്രൊമോഷൻ ബ്യൂറോ വൈസ് ചെയർമാൻ അമരേഷ് തിവാരി, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ജ്യോതി മായൽ,. അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റൻ സ്വദേശ് കുമാർ, ഇക്സിഗോ സിഇഒ അലോക് ബാജ്പായ്, ഇന്റർഗ്ലോബ് ടെക്നോളജി ക്വോട്ടിയന്റ് സിഇഒ അനിൽ പരാശർ, ഷിബു തോമസ്- മഹീന്ദ്ര ഹോളിഡേയ്സ്, ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മനാബ് മജുംദാർ, അയാട്ട ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജി ഈപൻ, ആയുർവേദമന ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ സജീവ് കുറുപ് എന്നിവരും പങ്കെടുത്തു.

from money rss https://bit.ly/2BtDRXy
via IFTTT