121

Powered By Blogger

Thursday, 2 July 2020

തോമസ് പാവറട്ടിയെ മാതൃഭൂമി ആദരിച്ചു

കോഴിക്കോട്: ന്യൂഡൽഹിയിലെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ഫുൾ അക്രഡിറ്റേഷൻ തൃശ്ശൂരിൽ ആദ്യമായി ലഭിച്ച ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടിയെ 60-ാം പിറന്നാളിനോടനുബന്ധിച്ച് മാതൃഭൂമി ആദരിച്ചു. കോഴിക്കോട് മാതൃഭൂമി ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബി.കോം ആദ്യവർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ മാതൃഭൂമിയിൽ പാർട്ട് ടൈം ലേഖകനായി ജോലി തുടങ്ങിയ തോമസ് പിന്നീട് അഡ്വർടൈസ്മെന്റ് റെപ്രസന്ററ്റീവ് ആയും ജോലി ചെയ്തിട്ടുണ്ട്. 27-ാം വയസ്സിലാണ് ടോംയാസ് ആരംഭിച്ചത്. മാതൃഭൂമിയുടെ പ്രഥമ ബോംബെ-മദിരാശി ലേഖകനായിരുന്ന വി.എ. കേശവൻ നായരുടെ സ്മരണക്കായി ടോംയാസ് ഏർപ്പെടുത്തിയിട്ടുള്ളതാണ് 27 വർഷമായി നടത്തുന്ന ടോംയാസ് അവാർഡ് ദാനം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന പാവറട്ടി സ്വദേശിയായ കേശവൻ നായരാണ് പത്രപ്രവർത്തന രംഗത്ത് തോമസിന്റെ ഗുരു. പരസ്യരംഗത്തുള്ള ടോംയാസിന്റെ ഫിനാൻഷ്യൽ ഡിസിപ്ലിനെ ശ്രേയാംസ് കുമാർ പ്രത്യേകം അഭിനന്ദിച്ചു. തൃശ്ശൂർ പേരാമംഗലത്താണ് താമസം. ഭാര്യ അനിത. മകൻ നിതീഷ് കൊച്ചിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമായ മെയ്ക്കേഴ്സ് കൊച്ചിയുടെ ഉടമയാണ്. മകൾ അഞ്ജലി മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ എം.എസ്.ഡബ്ള്യു. രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

from money rss https://bit.ly/2Bx2FxR
via IFTTT