121

Powered By Blogger

Thursday, 1 July 2021

സെൻസെക്‌സ് 164 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 164.11 പോയന്റ് നഷ്ടത്തിൽ 52,318.60ലും നിഫ്റ്റി 41.50 പോയന്റ് താഴ്ന്ന് 15,680ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.എഫ്എംസിജി, ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടമുണ്ടാക്കി. എനർജി, ബാങ്ക്, മെറ്റൽ, ഇൻഫ്ര, ഐടി ഓഹരികൾ വില്പന സമ്മർദംനേരിട്ടു. കോവിഡിന്റെ ഡെൽറ്റ വകഭേദം ലോകമാകമാനം കൂടുന്നത് ആഗോളതലത്തിൽ വിപണികളെ ബാധിച്ചു. രാജ്യത്തെ വ്യവസായിക ഉത്പാദനം 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ബജാജ് ഫിൻസർവ്, ഗ്ലാൻഡ് ഫാർമ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ. റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ നഷ്ടമുണ്ടായി. 74.55ലാണ് ക്ലോസ്ചെയ്തത്. 74.33-74.63 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3h60cN4
via IFTTT