121

Powered By Blogger

Thursday, 3 September 2020

വികസനസാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ?

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ സംഭവിക്കുന്ന മോശമായ കാര്യങ്ങളുടെ ആഘാതം ആ രാജ്യത്തു മാത്രമായി ഒതുങ്ങി നിൽക്കില്ല. ആഗോളീകരണത്തിന്റെ ഫലമായി അത് ലോകമെങ്കും വ്യാപിക്കും. രാഷ്ട്രീയ പ്രതിസന്ധികളോ കൊറോണയെ പോലെ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളോ ബാധിച്ചേക്കാം. നഷ്ടസാധ്യതകൾ എങ്ങനെ ഇല്ലാതാക്കാം-എന്നതാണ് ഈ സാഹചര്യത്തിൽ ഉയരുന്നചോദ്യം. നഷ്ടസാധ്യത ഇല്ലാതാക്കാനാവില്ലെങ്കിലും വൈവിധ്യവത്കരണത്തിലൂടെ ഒരുപരിധിവരെ കുറയ്ക്കാനാകും. വിവിധ ആസ്തികളിലും ഒരേ ആസ്തിയിൽ തന്നെ വിവിധ മേഖലകളിലും നിക്ഷേപം നടത്തി വൈവിധ്യവത്കരണം സാധ്യമാക്കുകയെന്നതാണ് ഇവിടെ പ്രധാനം. മ്യൂച്യൽ ഫണ്ടുകൾ, ഓഹരികൾ, പിഎംഎസ് തുടങ്ങിയവയിലെല്ലാമായി നിക്ഷേപം മികച്ച രീതിയിൽ വൈവിധ്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നു ഒരുപക്ഷേ ചിന്തിച്ചേക്കാം. ഇന്ത്യയിലെ വിപണി മൂലധനം രണ്ടു ലക്ഷംകോടി ഡോളറാണെന്നും ലോകത്തിന്റെ മറ്റുമേഖലകളിൽ എല്ലാമായി അത് 87 ലക്ഷംകോടി ഡോളറാണെന്നും നിങ്ങൾക്കറിയുമോ? അതായത് ഇന്ത്യയ്ക്കു പുറമേയുള്ള വിപണികളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ വലിയൊരു അവസരമാണ് നിങ്ങൾ പാഴാക്കുന്നത്. വ്യവസായങ്ങൾ വഴിയുള്ള വളർച്ചയ്ക്കു വഴിയൊരുക്കുന്ന നിരവധി പുതുമകളാണ് ആഗോള തലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലതു പരിശോധിക്കാം. 1. മൊബൈൽ ഫോൺ സാന്ദ്രത വർധിക്കുന്നതിനൊപ്പം തൽസമയം ആവശ്യമുള്ള സേവനങ്ങളുടെ സാധ്യതകൾ വർധിക്കുന്നു. മൊബൈൽ ഉപയോഗിച്ചു ആവശ്യമുള്ളപ്പോൾ കാർ വിളിക്കുകയോ ഇഷ്ടപ്പെട്ട സിനിമ നെറ്റ്ഫ്ളിക്സിൽ കാണുകയോ ഭക്ഷണം ഓർഡർ ചെയ്യുകയോ ആവാം. ഹോട്ടലുകൾ, കണ്ടന്റ് വിതരണക്കാർ തുടങ്ങിയവരുടെയെല്ലാം ബിസിനസ് മാതൃകകൾ ഇതുമൂലം മാറിക്കൊണ്ടിരിക്കുകയാണ്. 2. ഇ-കോമേഴ്സിന്റേയും ആഗോള ബ്രാൻഡുകളുടേയും വളർച്ച. ഓൺലൈൻ ഷോപിങ് പ്രവണതയായി മാറി. അതോടൊപ്പം ആഗോള ബ്രാൻഡുകളും ഉയർന്നുവരുന്നു. പലപ്പോഴും ഉയർന്ന ക്ലാസുകളിലുള്ളവർ ആഭ്യന്തര ബ്രാൻഡുകളാവില്ല നൈകെ, അഡിഡാസ് തുടങ്ങിയവയായിരിക്കും പരിഗണിക്കുക. 3. കറൻസി രഹിത സമൂഹത്തിലേക്കുള്ള നീക്കം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലെറ്റുകൾ, നെറ്റ് ബാങ്കിങ് തുടങ്ങി നിരവധി മാർഗങ്ങൾ ലഭ്യമായതോടെ ആഗോള തലത്തിൽ തന്നെ ദൈനംദിന ആവശ്യങ്ങൾക്ക് കറൻസി ഉപയോഗിക്കുന്നത് കുറയുകയാണ്. 4. നിർമിത ബുദ്ധിയും റോബോട്ടിക്സും അതിവേഗത്തിലാണു വളരുന്നത്. ലളിതമായി ചെസ് കളിക്കുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് ഡ്രൈവറില്ലാത്ത കാറുകളിലേക്കും ശസ്ത്രക്രിയ നടത്തുന്ന റോബോട്ടുകളിലേക്കും നീങ്ങുകയാണ് ആധുനിക ലോകം. നിർമിത ബുദ്ധി ഉപയോഗിക്കുന്നില്ല എന്നാണ് ആലോചിക്കുന്നതെങ്കിൽ അതിനെ കുറിച്ചൊരു വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു. ഗൂഗിൾ മാപ് ഇക്കാര്യത്തിൽ വഴികാട്ടിയാകും. 5. രോഗനിർണയം, ചികിൽസ തുടങ്ങിയവ കൂടുതൽ ലളിതമാക്കുന്ന സുപ്രധാന കണ്ടുപിടുത്തങ്ങളാണ് ഈ മേഖലയിലുണ്ടാകുന്നത്. രക്ത പരിശോധനയുടെ ആവശ്യംതന്നെ ഇല്ലാതാക്കുംവിധം മുഴുവൻ സമയവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിരീക്ഷിക്കുന്ന ഒരു ചിപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. 6. ഒരുവ്യക്തി ഡിജിറ്റൽ ലോകവുമായി ബന്ധപ്പെടുന്നതോടെ മെയിൽ, ട്വീറ്റുകൾ, മെസേജുകൾ, ഓൺലൈൻ തെരച്ചിലുകൾ തുടങ്ങിയവയിലൂടെ ആ വ്യക്തി ഡാറ്റ സൃഷ്ടിക്കാൻ തുടങ്ങും. ഇങ്ങനെ വൻതോതിലെ ഡാറ്റ സൂക്ഷിക്കാൻ സൗകര്യം ആവശ്യമുണ്ട്. ഇതുകൊണ്ടുതന്നെ ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള പുതു തലമുറ സൗകര്യങ്ങൾ അനിവാര്യമാകും. ഇത്തരത്തിൽ വൻവളർച്ചാസാധ്യതകളുള്ള ചുരുക്കം ചില കമ്പനികൾ മാത്രമേ രാജ്യത്തെ ഓഹരി വിപണികളിൽ ലിസ്റ്റു ചെയ്യപ്പെടുന്നുള്ളു. എല്ലാ കാര്യങ്ങളും അമേരിക്കയിലല്ല സംഭവിക്കുന്നതും. ചൈന, യൂറോപ്, ഗൾഫ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. ഭാവിയിലേക്കുതകുന്ന വികസനത്തിൽ പങ്കാളികളാകണമെന്നുണ്ടെങ്കിൽ ആഗോള ഫണ്ടിൽ നിക്ഷേപിക്കുക എന്ന ഒറ്റപോംവഴി മാത്രമെ മുന്നിലുള്ളൂ. രൂപയുടെ വിലയിടിയലിൽനിന്നു നേട്ടമുണ്ടാക്കാനും ആഗോള ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും. 35 വർഷങ്ങളിൽ രൂപ ശരാശരി ആറു ശതമാനമാണ് ഇടിഞ്ഞത്. മക്കളുടെ ഉന്നത വിദ്യാഭ്യാസമോ വിവാഹമോ നടത്താനായി വർഷങ്ങൾക്കുശേഷം പണം ആവശ്യമായിവരുമ്പോൾ രൂപയുടെ വിലയിടിവുമൂലം കൂടുതൽ ചെലവ് മുൻകൂട്ടി കാണേണ്ടിവരുന്നു. രൂപയുടെ വിലയിടിവ് നിങ്ങൾക്ക് അനുകൂലമാകുമ്പോൾ വില ഉയരുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗത്തെ ബാധിക്കുമെന്നും മനസിലാക്കണം. ആഗോള ഫണ്ടുകളിലെ നികുതി ബാധ്യതയ്ക്ക് വ്യത്യാസമുണ്ട്.ദീർഘകാല മൂലധന നേട്ടത്തിന് അർഹത ലഭിക്കാൻ മൂന്നു വർഷത്തേക്ക് നിക്ഷേപംനടത്തണം. നഷ്ടസാധ്യത കൈകാര്യം ചെയ്യുന്നതിനെകുറിച്ചാകുമ്പോൾ വൈവിധ്യവൽക്കരണത്തെക്കുറിച്ചാണ് പ്രാഥമികമായി ചിന്തിക്കേണ്ടത്. ആഗോള ഫണ്ടുകൾ നിക്ഷേപത്തിനു തീർച്ചയായും മൂല്യംനൽകുകയും ചെയ്യും. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/2Z4vcU2
via IFTTT