121

Powered By Blogger

Thursday, 3 September 2020

റിലയന്‍സ്-ഫ്യൂച്വര്‍ കരാര്‍: കിഷോര്‍ ബിയാനിക്ക് 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ബിസിനസിന് വിലക്ക്

ബിഗ് ബസാർ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ സ്ഥാപകനായ കിഷോർ ബിയാനിയ്ക്ക് 15 വർഷത്തേയ്ക്ക് റീട്ടെയിൽ ബിസിനസിലേയ്ക്ക് കാലുകുത്താൻ കഴിയില്ല. അദ്ദേഹത്തിനുമാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും അതിന് വിലക്കുണ്ട്. ഫ്യൂച്വർ ഗ്രൂപ്പ് എറ്റെടുക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ പ്രകാരമാണിത്. ഫ്യൂച്വർ ഗ്രൂപ്പിന്റെ ചെറുകിട-മൊത്തവ്യാപാരം, ചരക്ക്നീക്കം, സംഭരണം എന്നീ ബിസിനസുകളാണ് റിലയൻസ് ഏറ്റെടുത്തത്. ഓൺലൈൻ, ഓഫ്ലൈൻ ബിസിനസുകൾക്കും ഇത് ബാധകമാണ്. അതേസമയം, ബിയാനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോം റീട്ടെയിൽ വിഭാഗത്തിന് തുടർന്നും പ്രവർത്തിക്കാം. ബിയാനിയുടെ ഉടമസ്ഥതയിലുള്ള പ്രാക്സിസ് റീട്ടെയിലിന് രാജ്യത്ത് 48 ഹോം ടൗൺ സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഈ സ്ഥാപനത്തിൽനിന്ന് 702 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ചെറുകിട വ്യാപാരമേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്വർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തത്. പലചരക്ക് സാധനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന ബിഗ്ബസാർ, ബ്രാൻഡ് ഫാക്ടറി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഇതോടെ റിലയൻസിന്റെ കയ്യിലായി. Kishore Biyani, family cant enter retail business for next 15 years

from money rss https://bit.ly/2Dn6HtE
via IFTTT