121

Powered By Blogger

Thursday 3 September 2020

സെന്‍സെക്‌സില്‍ 542 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 11,400ന് താഴെ

മുംബൈ:വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 542 പോയന്റ് താഴ്ന്ന് 38,448ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 11,368ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 185 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1150 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബ്രിട്ടാനിയ, സിപ്ല, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക് സൂചികയാണ് കനത്ത നഷ്ടംനേരിട്ടത്. സൂചിക 2.5ശതമാനത്തോളം താഴ്ന്നു. യുഎസ് ഓഹരി സൂചികകളിലെ നഷ്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. Sensex tanks 542 pts, Nifty below 11,400

from money rss https://bit.ly/3hSL7MJ
via IFTTT