121

Powered By Blogger

Thursday, 3 September 2020

ഫ്രാങ്ക്‌ളിന്റെ സെഗ്രിഗേറ്റഡ് ഫോളിയോകളില്‍ പണമെത്തി: നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കും

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിലെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോകളിൽ 146 കോടി രൂപയെത്തി. വോഡാഫോൺ ഐഡിയയാണ് എൻഡിഡികളിലെ നിക്ഷേപത്തിന്റെ പലിശയായി ഈതുക നൽകിയത്. ഇതോടെ അഞ്ച് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈ തുക വീതിച്ചുനൽകും. ഫ്രാങ്ക്ളിന് ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 17.54 കോടി രൂപയും ഷോർട്ട് ടേം ഇൻകം പ്ലാനിൽ 61.09 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 39.37 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 10.98 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിൽ 16.94 കോടി രൂപയുമാണെതതിയത്. ഡീമാറ്റ് രൂപത്തിൽ നിക്ഷേപമുള്ളവർക്ക് സെപ്റ്റംബർ 11ന് പണംലഭിക്കും മറ്റുള്ളവർക്കും അതിനകം ബാങ്ക് അക്കൗണ്ടിൽ പണമെത്തുമെന്നും എഎംസി അറിയിച്ചു. Franklin Templeton Mutual Fund receives ₹146 crore from Vodafone Idea

from money rss https://bit.ly/3h1Rjke
via IFTTT