121

Powered By Blogger

Wednesday, 26 August 2020

മൊറട്ടോറിയം പലിശ ഒഴിവാക്കല്‍: ആര്‍ബിഐയ്ക്കുപിന്നില്‍ സര്‍ക്കാര്‍ ഒളിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നകാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടിതി ആവശ്യപ്പെട്ടു. പൊതുജനങ്ങളെ സമ്പന്ധിച്ചെടുത്തോളം നിർണായകമായ ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് റിസർവ് ബാങ്കിനുപിന്നിൽ ഒളിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി വിമർശനമുന്നയിച്ചത്. പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ബിസിനസിന്റെ കാര്യംമാത്രം പരിഗണിച്ചാൽപോരെന്നും ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ ഫിനാൻഷ്യൽ റെഗുലേറ്ററായ ആർബിഐയുടെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ള അക്കൗണ്ടുകൾ കണ്ടെത്തി പലിശ നിരക്ക് കുറയ്ക്കുന്നതുൾപ്പടെയുള്ള ആശ്വാസനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്നിലേയ്ക്ക് ഹർജി പരിഗണിക്കുന്നതിനായിനീട്ടി. വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. Loan interest waiver: Cant hide behind RBI, SC tells Centre

from money rss https://bit.ly/3aWevyW
via IFTTT