121

Powered By Blogger

Tuesday, 25 August 2020

സെന്‍സെക്‌സില്‍ 77 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണിയിൽ മുന്നേറ്റം. സൻസെക്സ് 77 പോയന്റ് നേട്ടത്തിൽ 38,921ലും നിഫ്റ്റി 29 പോയന്റ് ഉയർന്ന് 11,501ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, വിപ്രോ, ഹിൻഡാൽകോ, ഐസിഐസിൈ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഗ്രാസിം, എച്ച്ഡിഎഫ്സി, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗില്ലറ്റ് ഇന്ത്യ തുടങ്ങി 31 കമ്പനികളാണ് ബുധനാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3lmz6kH
via IFTTT