Story Dated: Saturday, February 7, 2015 03:47
ഗുണ്ടൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം തന്റെ കാല്‍ക്കീഴില്‍ അച്ചടിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്‌ഛാദനം ചെയ്യുന്നതിന് വിസമ്മതിച്ചു. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ ചിലകലൂരിപ്പെട്ടില്‍ ഒരു വ്യവസായി പണികഴിപ്പിച്ച പ്രതിമയുടെ അനാച്‌ഛാദനത്തിനാണ് റോസയ്യയെ ക്ഷണിച്ചിരുന്നത്. എന്നാല്‍ പരിപാടിയുടെ ഉദ്‌ഘാടന നോട്ടീസ് കണ്ട റോസയ്യ പരിപാടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. നോട്ടീസില്‍ റോസയ്യയുടെ പൂര്‍ണ്ണകായ ചിത്രമാണ് അച്ചടിച്ചിരിക്കുന്നത്.
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രവും അദ്ദേഹത്തിന്റെ കാല്‍ക്കീഴിലായാണ് അച്ചടിച്ചിരിക്കുന്നത്.കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായഡു, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും റോസയ്യയുടെ കാല്‍ക്കീഴിലായി അച്ചടിച്ചിട്ടുണ്ട്. അതേസമയം ചില പ്രാദേശിക ടി.ഡി.പി നോതാക്കളുടെ ചിത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്‌ഘാടന നോട്ടീസില്‍ മോഡിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം സ്വകാര്യ വ്യക്‌തി സംഘടിപ്പിക്കുന്ന പരിപാടിയായതിനാല്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഗുണ്ടൂര്‍ ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. പരിപാടിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് വ്യക്‌തികളുടെ വിശിഷ്‌ടാതിഥികളുടെ വിവേചനാധികാരമാണെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യു.പി.എ നിയമിച്ച് ഭൂരിപക്ഷം ഗവര്‍ണര്‍മാരോടും രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് ഗവര്‍ണര്‍ റോസയ്യയെ കേന്ദ്ര തല്‍സ്‌ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.
from kerala news edited
via IFTTT