Story Dated: Sunday, February 8, 2015 12:01
ഉത്തരകാശി: മദ്യവില്‍പ്പനയ്‌ക്കും ഉച്ചത്തില്‍ പാട്ടുവെയ്‌ക്കുന്നതിനും എതിരേ ഗ്രാമസഭ രംഗത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ജോഗാട്ട് ടല്ലാ ഗ്രാമമാണ് രംഗത്ത് വന്നിട്ടുള്ളത്. പുതിയ നിയമം അനുസരിച്ച് മദ്യ വില്‍പ്പന നടത്തുകയോ നാട്ടുകാര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പാട്ടു വെയ്‌ക്കുകയോ ചെയ്‌താല്‍ ആ ഗ്രാമീണ കുടുംബത്തില്‍ നിന്നും പിഴ ഈടാക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്. നിയമം ലംഘിച്ചാല്‍ 5,100 രൂപയെങ്കിലും പിഴയടയ്‌ക്കേണ്ടി വരും.
വിവാഹം പോലെയുള്ള ചടങ്ങുകളില്‍ വെള്ളമടിച്ചു കാണിക്കുന്ന കൂത്തുകളെ നിയന്ത്രിക്കാനാണ് മദ്യനിരോധനവും ഉച്ചത്തിലുള്ള പാട്ടിടുന്നതിനും നിരോധനം കൊണ്ടുവരുന്നത്. ഇങ്ങനെ വിവാഹം ആഘോഷമാക്കുന്നതിന്റെ ശല്യം തുടര്‍ക്കഥയായതോടെയാണ് മുതിര്‍ന്ന ഗ്രാമീണര്‍ ചേര്‍ന്ന് ഈ നടപടിക്കൊരു പണി കൊടുക്കാന്‍ തീരുമാനിച്ചത്. 1400 പേര്‍ മാത്രമാണ് ഗ്രാമത്തില്‍ മൊത്തത്തിലുള്ളത്. ജോഗാട്ട് ടല്ലാ ഗ്രാമം കൊണ്ടുവന്ന നിരോധനം പിന്തുടരാനുള്ള നീക്കത്തിലാണ് അയല്‍ ഗ്രാമങ്ങളായ മജലാ ടല്ലയും ചോട്ടാ ടല്ലയും.
ഈ ഗുണകരമായ പരിഷ്‌ക്കാരങ്ങള്‍ ഒട്ടേറെ ഗ്രാമങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ പോലീസ് അധികാരികള്‍ക്കുള്ളത്. വിവാഹാഘോഷങ്ങളിലെങ്കിലും മദ്യം നിരോധിക്കപ്പെടണമെന്ന ശ്രമത്തിന്റെ ഭാഗമാണ് നിയമമെന്നാണ് ഗ്രാമത്തലവന്‍ സീതാ കൈന്തുറ ദേവി പറയുന്നത്.
from kerala news edited
via IFTTT