121

Powered By Blogger

Saturday, 7 February 2015

ന്യൂജനറേഷന്‍ 'ലഹരി'ക്കെതിരേ ഗണേഷ്‌കുമാറും പി.സി.ജോര്‍ജും









Story Dated: Saturday, February 7, 2015 01:52



mangalam malayalam online newspaper

കൊച്ചി: ന്യൂജനറേഷന്‍ സിനിമാക്കാരുടെ ലഹരിയുപയോഗത്തെ വിമര്‍ശിച്ച്‌ മുന്‍ സിനിമാ മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജും രംഗത്ത്‌. കഞ്ചാവ്‌ നാവില്‍ തേച്ചാണ്‌ ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നത്‌. പ്രേക്ഷകരും കഞ്ചാവ്‌ നാവില്‍ തേച്ച്‌ കണ്ടാലെ അത്‌ മനസ്സിലാവുകയുളളുവെന്നും ഗണേഷ്‌ കുറ്റപ്പെടുത്തി. ഇടുക്കിയിലെ കഞ്ചാവിന്‌ 'ഇടുക്കി ഗോള്‍ഡ്‌' എന്ന്‌ പേരിട്ട്‌ സിനിമയെടുക്കാന്‍ മടിയില്ലാത്തവരാണിന്നുളളത്‌. ശ്രീനിവാസന്‍ സിനിമയിലെ മയക്കുമരുന്ന്‌ ഉപയോഗത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ അത്‌ വിവാദമായി. എന്നാല്‍ ഇന്ന്‌ അത്‌ തെളിഞ്ഞിരിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.


അതേസമയം, 'മന്ത്രി മാണിക്ക്‌ എന്റെ വക 500' എന്ന പ്രതിഷേധ സമരത്തില്‍ ആഷിക്‌ അബു മാണിക്ക്‌ അയച്ചു കൊടുത്ത പണം അധ്വാനിച്ച്‌ ഉണ്ടാക്കിയതല്ലെന്നും ലഹരിമരുന്ന്‌ വിറ്റുണ്ടാക്കിയതാണന്നും ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ആരോപിച്ചു. ഇതേകുറിച്ച്‌ രണ്ട്‌ ദിവസത്തിനുളളില്‍ കൂടുതല്‍ വ്യക്‌തതയുണ്ടാവുമെന്നും പി.സി. പറഞ്ഞു. കഴിഞ്ഞ ദിവസം ഓള്‍ കേരള അച്ചീവേഴ്‌സ് ഫോറത്തിന്റെ സെമിനാറില്‍ പങ്കെടുത്തപ്പോഴാണ്‌ ചീഫ്‌ വിപ്പ്‌ ആഷിക്‌ അബുവിനെതിരെ ആഞ്ഞടിച്ചത്‌.










from kerala news edited

via IFTTT