121

Powered By Blogger

Saturday, 7 February 2015

എം.ഇ.എസിലെ റാഗിംഗ്: ഗവര്‍ണര്‍ വി.സിയോട് വിശദീകരണം തേടി









Story Dated: Saturday, February 7, 2015 02:17



തിരുവനന്തപുരം: മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ പി. സദാശിവം വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഖേന കോളജ് അധികൃതരില്‍ നിന്നാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.


കഴിഞ്ഞ ദിവസം റാംഗിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കോളജില്‍ ഏറ്റുമുട്ടിയിരുന്നു. സംഘടനത്തില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഒറ്റപ്പാലം ചുനങ്ങാട് ചേക്കുമുസല്യാരകത്ത് മുഹമ്മദ് മുഹ്‌സിന്റെ (19) ഇടതു കണ്ണിനു ഗുരുതര പരുക്കേറ്റിരുന്നു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എട്ടു പേര്‍ക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരവും വധശ്രമത്തിനും പോലീസ് കേസെടുത്തു. പ്രതികളായ നൗഫല്‍, ഷാനില്‍, ജൗഹര്‍, ജാബിര്‍, ആഷിഫ്, അനസ്, സുഹൈല്‍, റിഷാന്‍ എന്നിവരെ കോളജില്‍ നിന്നു സസ്‌പെന്റു ചെയ്തിട്ടുണ്ട്.










from kerala news edited

via IFTTT