121

Powered By Blogger

Monday, 28 September 2020

പാഠം 92: ദിവസം രണ്ടു രൂപ നീക്കിവെച്ചാല്‍ 36,000 രൂപ പെന്‍ഷന്‍ നേടാം

ഭാവിയ്ക്കുവേണ്ടി കരുതിവെയ്ക്കുന്നകാര്യത്തിൽ ഏറെ പിന്നിലാണ് മലയാളികൾ. നിരവധി പെൻഷൻ പദ്ധതികൾ രാജ്യത്തുണ്ടെങ്കിലും മിക്കവാറുംപേർ അവയിൽ ചേർന്നിട്ടില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഭൂരിഭാഗംപേർക്കും അപ്രാപ്യമായതിനാൽ വിരമിച്ചശേഷമുള്ള ജീവിത്തിന് ചെറിയതുകയെങ്കിലും നീക്കിവെയ്ക്കുന്നത് ഉചിതമാകും. അസംഘടിതമേഖലയിലുള്ളവരായ താഴ്ന്നവരുമാനക്കാർക്കും ചെറിയതുക നിക്ഷേപിച്ച് ഭാവിയിൽ നിശ്ചിത തുക വരുമാനം നേടാനുള്ള അവസരമുണ്ട്. ദിവസം രണ്ടു രൂപയെങ്കിലും നീക്കിവെയ്ക്കാൻ കഴിയാത്തവർ രാജ്യത്തുണ്ടെന്നുതോന്നുന്നില്ല. രണ്ടുരൂപയോ അതിൽകൂടുതലോ നീക്കിവെച്ചാൽ 36,000 രൂപ മിനിമം വാർഷിക പെൻഷൻ ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്. പി.എം ശ്രം യോഗി മൻധൻ യോജന(പി.എം.എസ്.വൈ.എം.വൈ)യാണ് പദ്ധതി. 18 നും 40നും ഇടയിൽ പ്രായമുള്ള 15,000 രൂപയിൽതാഴെ പ്രതിമാസവരുമാനമുള്ള എല്ലാ ഇന്ത്യക്കാർക്കും പദ്ധതിയിൽ ചേരാൻ കഴിയും. നടപടിക്രമങ്ങൾ ലളിതവുമാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 45 ലക്ഷംപേരാണ് ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ദിവസം 2 രൂപ നീക്കിവെച്ചാൽ 18 വയസ്സുള്ളയാൾ ദിവസം 2 രൂപവീതം നീക്കിവെച്ച് മാസം 55 രൂപ നിക്ഷേപിച്ചാൽ 60 വയസ്സാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. 29 വയസ്സിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ പ്രതിമാസം 100 രൂപ നിക്ഷേപിച്ചാലാണ് 60വയസ്സാകുമ്പോൾ ഈതുക ലഭിക്കുക. 40വയസ്സിലാണ് ചേരുന്നതെങ്കിൽ പ്രതിമാസം 200 രൂപ നിക്ഷേപിക്കേണ്ടിവരും. തുല്യവിഹിതം കേന്ദ്രസർക്കാരും അടയ്ക്കും. ആർക്കൊക്കെ ചേരാം ചുമട്ടുതൊഴിലാളികൾ, കാർഷികമേഖലയിൽ ജോലിചെയ്യുന്നവർ, നിർമാണതൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, മോട്ടോർവാഹന തൊഴിലാളികൾ, ഡി.ടി.പി ഓപ്പറേറ്റർമാർ, ചെറുകിട കച്ചവടക്കാർ, ആശ-അങ്കണവാടി പ്രവർത്തകർ തുടങ്ങി നൂറിലേറെ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. എങ്ങനെ ചേരും? അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവവഴി പദ്ധതിയിൽ ചേരാം. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് (ഐഎഫ്എസ് കോഡും) എന്നിവ ആവശ്യമാണ്. ഇതിനായി ബാങ്ക് പാസ്ബുക്കിന്റ കോപ്പിയോ, അക്കൗണ്ട് സ്റ്റേറ്റുമെന്റിന്റെ പകർപ്പോ നൽകണം. ഒ.ടി.പി വെരിഫിക്കേഷനായി മൊബൈൽ നമ്പർ വേണം. പദ്ധതിയിലേയ്ക്കുള്ള ആദ്യവിഹിതം പണമായി നൽകാം. അംഗമാകുന്നവർ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശത അനുഭവപ്പെടുകയോ ചെയ്താൽ ജീവിത പങ്കാളിക്ക് തുടർന്നും ഗഡു അടയ്ക്കാം. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ അംഗം മരിച്ചാൽ കുടുംബ പെൻഷനായി പെൻഷൻ തുകയുടെ 50ശതമാനം പങ്കാളിക്ക് ലഭിക്കും. കുട്ടികൾ ഉൾപ്പടെ മറ്റാർക്കും പെൻഷന് അർഹതയില്ല. കാലാവധിയെത്തുംമുമ്പ് ഉപാധികളോടെ പദ്ധതിയിൽനിന്ന് പിന്മാറാനും അവസരമുണ്ട്. അങ്ങനെ പിന്മാറിയാൽ അതുവരെ അടച്ചതുക പലിശയടക്കം തിരിച്ചുനൽകും.എൻ.പി.എസ്, ഇ.പി.എഫ്. ഇ.എസ്.ഐ എന്നീ പദ്ധതികളിൽ നിലവിൽ അംഗങ്ങളായവർക്ക് ചേരാനാവില്ലെന്നകാര്യ ശ്രദ്ധിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: താഴ്ന്ന വരുമാനക്കാർക്കായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണിത്. ഭാവിയിലെ പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യംചെയ്യുമ്പോൾ പെൻഷൻ അപര്യാപ്തമാണ്. അതേസമയം, നിക്ഷേപിക്കുന്ന തുകയുമായി താരതമ്യംചെയ്യുമ്പോൾ ആകർഷകവുമാണ്. കൂടുതൽ പെൻഷൻ ലഭിക്കണമെന്നുള്ളവർക്ക് മറ്റുപദ്ധതികൾ പ്രയോജനപ്പെടുത്താം.

from money rss https://bit.ly/345zfkJ
via IFTTT