121

Powered By Blogger

Tuesday, 29 September 2020

ടാറ്റയുമായി വാള്‍മാര്‍ട്ട് കൈകോര്‍ക്കുന്നു: 2,500 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

ആമസോൺ, ഫ്ളിപ്കാർട്ട്, ജിയോമാർട്ട് എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി വാൾമാർട്ടുകൂടി രാജ്യത്തെ ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിലേയ്ക്ക്. ടാറ്റയുമായി സഹകരിച്ചായിരിക്കും ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ ഇന്ത്യയിലെ വ്യാപാരം. ഇതിനായി 1.85 ലക്ഷംകോടി രൂപ(25 ബില്യൺ ഡോളർ)ടാറ്റയിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റയും വാൾമാർട്ടും സംയുക്തസംരംഭമായിട്ടായിരിക്കും ഇതിനായി മൊബൈൽ ആപ്പ് തയ്യാറാക്കുക. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചർച്ചതുടരുകയാണ്. ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, ഫാഷൻ, ലൈഫ് സ്റ്റൈൽ തുടങ്ങിയ ഉത്പന്നങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളും നിലവിലെ ഓൺലൈൻ പ്ലാറ്റ്ഫോമും ഏകീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. 2020 ഡിസംബറിലോ അടുത്തവർഷം ആദ്യമോ ആപ്പ് പുറത്തിറക്കിയേക്കും. റിലയൻസിന്റെ ഡിജിറ്റൽ ബിസിനസായ ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ വിദേശ നിക്ഷേപകർ മൊത്തം 2000 കോടി ഡോളറാണ് നിക്ഷേപിച്ചത്. അതിലുമേറെയാകും വാൾമാർട്ടിന്റെ നിക്ഷേപമെന്നാണ് റിപ്പോർട്ടുകൾ. Walmart looks to join hands with Tata group in retail push

from money rss https://bit.ly/3cDORje
via IFTTT