121

Powered By Blogger

Tuesday, 29 September 2020

മിറൈ അസറ്റ് അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് അവതരിപ്പിച്ചു. മൂന്നു മുതൽ ആറുമാസംവരെയുള്ള ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഡെറ്റ് പദ്ധതി എന്നനിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ ഒക്ടോബർ ആറിന് അവസാനിക്കും. ഉയർന്ന റേറ്റിങ് ഉള്ള (എഎഎ/ എ പ്ലസ് റേറ്റിങ്) പദ്ധതികളിലാവും ഇതിന്റെ മുഖ്യ നിക്ഷേപം. ഹ്രസ്വ കാലത്തേക്കുള്ള പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വരുമാനത്തിനുള്ള സാധ്യത മികച്ച ലിക്വിഡിറ്റി മുന്നു മുതൽ ആറു മാസം വരെ ദൈർഘ്യമുള്ള കടപത്ര, മണി മാർക്കറ്റ് നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന റേറ്റിങുള്ളവയ്ക്ക് (എഎഎ, എ1 പ്ലസ്) മണിമാർക്കറ്റ് ഉപകരണങ്ങളിലാകും ഫണ്ട് നിക്ഷേപം നടത്തുക. നിഫ്റ്റി അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഇൻഡക്സ് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. പദ്ധതി 2020 ഒക്ടോബർ എട്ടു മുതൽ തിരിച്ചു വാങ്ങലിനും പുനർ വിൽപനയ്ക്കും ലഭ്യമാകും. Mirae asset ultra short term fund NFO

from money rss https://bit.ly/343l7IO
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 106 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 106 പോയന്റ് നേട്ടത്തിൽ 38320ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 11367ലുമെത്തി. ബിഎസ്ഇയിലെ 713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യ… Read More
  • വാട്ട്‌സാപ്പിനോട് കളിച്ചാല്‍ കോടതി കേറേണ്ടിവരുംന്യൂഡൽഹി: വ്യക്തികളോ കമ്പനികളോ ദുരുപയോഗം ചെയ്യുകയോ ബൾക്ക് മെസേജുകൾ അയയ്ക്കുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ വാട്സാപ്പ് മുന്നറിയിപ്പ് നൽകി. വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ, അവർ നൽകിയ… Read More
  • തക്കാളിവിലയും ഉയരുന്നുന്യൂഡൽഹി:സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡൽഹിയിൽ തക്കാളിയുടെ ചില്ലറവിൽപ്പന വില 40 മുതൽ 60 വരെ രൂപയായി. ഏതാനും ആഴ്ചകൾക്കിടെ വില 70 ശതമാനത്തോളമാണ് ഉയർന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്… Read More
  • ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 48 പോയന്റ് ഉയർന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികൾ നേട്ടതതിലും 231 ഓഹരികൾ നഷ്ടത്തിലുമാണ്.… Read More
  • വിപണിയില്‍ തുടക്കം നേട്ടത്തില്‍; പിന്നീട് നഷ്ടത്തിലായിമുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 732 കമ്പനിഖലുടെ ഓഹരികൾ നേട്ടത്തിലും 7… Read More