121

Powered By Blogger

Friday, 27 February 2015

റെയില്‍ ബജറ്റ് നേട്ടമാക്കാന്‍ അഞ്ച് കമ്പനികള്‍








റെയില്‍ ബജറ്റ് നേട്ടമാക്കാന്‍ അഞ്ച് കമ്പനികള്‍


Posted on: 27 Feb 2015




ന്യൂഡല്‍ഹി: റെയില്‍ ശൃംഖലയുടെ സമഗ്ര നവീകരണമാണ് ബിജെപി സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം. അതിന് ഉതകുന്ന പ്രധാനകാര്യങ്ങളാണ് ബജറ്റില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചത്. ഇത് റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 8.56 ലക്ഷം കോടി രൂപയുടെ വിസനപ്രവര്‍ത്തനങ്ങളാണ് വിഭാവനംചെയ്തിട്ടുള്ളത്. പ്രധാനമായും നാല് കമ്പനികള്‍ക്കാണ് റെയില്‍വേ വികസനം നേട്ടമാകുക.




ടൈറ്റാഗ്രാഫ് വാഗണ്‍സ്




പ്രതിവര്‍ഷം 8000 വാഗണുകള്‍ നിര്‍മിക്കാനാണ് കമ്പനിക്ക് ശേഷിയുള്ളത്. വര്‍ഷം 20000 കോടി വീതം അഞ്ച് വര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി രൂപയാണ് വാഗണ്‍, എന്‍ജിന്‍ എന്നിവയ്ക്കുവേണ്ടി ചെലവഴിക്കാന്‍ റെയില്‍വേ ഉദ്ദേശിക്കുന്നത്. പ്രതിവര്‍ഷം 21,000 യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഈതുകകൊണ്ട് കഴിയും. 2013ല്‍ 16,894ഉം 2014ല്‍ 9326 ഉം 15ല്‍ 13,162 വാഗണുകളും നിര്‍മിക്കാനാണ് കമ്പനിക്ക് കരാര്‍ ലഭിച്ചത്. ബജറ്റ് പ്രഖ്യാപനത്തോടെ വാഗണുകളുടെ നവീകരണത്തിന് കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ കമ്പനിക്ക് അവസരം ലഭിക്കും.




ടെക്‌സ്‌മോ റെയില്‍




പ്രതിവര്‍ഷം 10,000 വാഗണുകള്‍ നിര്‍മിക്കുന്നതിന് ശേഷിയുള്ള കമ്പനിക്ക് നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്‍തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓര്‍ഡറുകളുടെ കുറവുമൂലം വരുമാനത്തില്‍ 44 ശതമാനമാണ് ഇടിവുണ്ടായത്. പ്രധാന തീവണ്ടികളിലെ കോച്ചുകളുടെ എണ്ണം 24 മുതല്‍ 26 വരെയാക്കി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിവര്‍ഷം 21,000 യുണിറ്റെങ്കിലും നിര്‍മിക്കുന്നതിനുള്ള അവസരം കമ്പനിക്ക് ലഭിച്ചേക്കും. ടെക്‌സ്‌മോ കാളിന്ദി റെയിലുമായി ലയിച്ചതോടെ വാഗണുകള്‍ക്കുപുറമേ പാളങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങളിലും കമ്പനിക്ക് ഇടപെടാനാകും. പാളനിര്‍മാണം, സിഗ്നല്‍ സംവിധാനമൊരുക്കല്‍ എന്നീമേഖലയിലാണ് കാളിന്ദി റെയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്.




എല്‍ ആന്റ് ടി




രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനിയറിങ് സ്ഥാപനമാണ് എല്‍ആന്റ്ടി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വൈദ്യുതീകരണം, സിഗ്നല്‍ സംവിധാനം ഒരുക്കല്‍ തുടങ്ങിയവയെല്ലാം നിര്‍വഹിക്കാന്‍ കമ്പനിക്ക് ശേഷിയുണ്ട്. നിലവില്‍ 6,608 കിലോ മീറ്റര്‍ വൈദ്യുതീകരണത്തിന് കമ്പനിക്ക് കരാര്‍ ലഭിച്ചിട്ടുണ്ട്. 750 കിലോമീറ്റര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും കമ്പനി ചെയ്തുവരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച 8.5 ലക്ഷം കോടിയുടെ നവീകരണപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കാളിയാകും എല്‍ആന്റ്ടി.




എംബിഎല്‍ ഇന്‍ഫ്രസ്ട്രക്ചര്‍




റെയില്‍വേ മേല്‍പ്പാലങ്ങള്‍, റോഡുകള്‍, ഹൈവേകള്‍ എന്നിവയുടെ നിര്‍മാണമാണ് കമ്പനി പ്രധാനമായും ഏറ്റെടുക്കുന്നത്. മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി റെയില്‍വേ 6,581 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തെ ബജറ്റിനേക്കാള്‍ 27 ഇരട്ടി കൂടുതലാണ് ബജറ്റ് വിഹിതം.




കെര്‍നെക്‌സ് മൈക്രോസിസ്റ്റംസ്




റെയില്‍ സുരക്ഷാമേഖലയിലാണ് കമ്പനി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളില്‍ സിഗ്നലിങ് സംവിധാനങ്ങള്‍ നവീകരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 2000 കോടി രൂപയുടെ പുതിയ കരാറുകള്‍ കമ്പനിക്ക് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.










from kerala news edited

via IFTTT