Story Dated: Friday, February 27, 2015 03:02
കല്‍പ്പറ്റ: പള്ളിയറ രാമന്‍ വയനാട്ടിലെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവാണെന്ന് എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ നടന്ന പള്ളിയറ രാമന്‍ സപ്‌തതി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. വയനാട്ടിലെ സുഹൃത്സമിതിയാണ് രാമേട്ടന് സപ്‌തതി ആഘോഷം ഒരുക്കിയത്. സാമൂഹിക-സാംസ്‌ക്കാരിക-വിദ്യാഭ്യാസ-രാഷ്‌ട്രീയ മേഖലകളില്‍ പള്ളിയറ രാമന്‍ അറിയപ്പെടുന്ന നേതാവായത് നിശ്‌ചയദാര്‍ഢ്യം നിറഞ്ഞ പ്രവര്‍ത്തനംകൊണ്ടാണ്. ജൈവ കര്‍ഷകന്‍ കൂടിയായ പള്ളിയറ രാമന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ബി.ജെ.പി. സംസ്‌ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍.എസ്.എസ്. പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍, ആര്‍.എസ്.എസ്. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, വള്ളിയൂര്‍ക്കാവ് ക്ഷേത്രം ട്രസ്‌റ്റി സി.എ.കുഞ്ഞിരാമന്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളായ ഗോകുല്‍ദാസ് കോട്ടയില്‍, പി.അബൂബക്കര്‍, പി.സി.മോഹനന്‍, എന്‍.ഒ.ദേവസി, വിജയന്‍ ചെറുകര, എം.സി.സെബാസ്‌റ്റ്യന്‍, ഏച്ചോം ഗോപി, കെ.സദാനന്ദന്‍, പാലേരി രാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT