ജെ.എല്‍.ടി ഡിസ്‌കവറി ഗാര്‍ഡന്‍സ് ലിങ്ക് റോഡ് തുറന്നു
Posted on: 28 Feb 2015
ദുബായ്: അല്‍ഖൈല്‍ റോഡില്‍ നിന്ന് ജുമേറാ ലെയ്ക്ക് ടവേര്‍സിനെയും ഡിസ്‌കവറി ഗാര്‍ഡന്‍സിനേയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് വെള്ളിയാഴ്ച തുറന്നു.
ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) യുടെ നേതൃത്വത്തിലായിരുന്നു ലിങ്ക് റോഡിന്റെ നിര്‍മാണം.
കഴിഞ്ഞ ഒക്ടോബറില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്ത പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ തുടര്‍ച്ചയായാണ് പുതിയ റോഡ്. വലിയ ജനവാസകേന്ദ്രമായ ഡിസ്‌കവറി ഗാര്‍ഡന്‍സിലേക്കും ശൈഖ് സായിദ് റോഡിലേക്കും ശൈഖ് മൊഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുമുള്ള വാഹനങ്ങളുടെ അമിതമായ തിരക്ക് കുറയ്ക്കുന്നതിന് പുതിയ റോഡ് വലിയ സഹായമാകുമെന്ന് ആര്‍.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി.ഇ.ഒ മൈത്ത ബിന്‍ ഉദായ് പറഞ്ഞു.
പുതിയ റോഡിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് പുതുതായി സിഗ്‌നല്‍ ലൈറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌കവറി ഗാര്‍ഡന്‍സിനകത്തെ തിരക്ക് കുറയ്ക്കുന്നതിനായി പുതിയ ഒരു റോഡ് കൂടി പണിയാനും ആര്‍.ടി.എ. പദ്ധതിയിടുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കാനായി ഇവിടെ പുതിയ സിഗ്‌നല്‍ ലൈറ്റും റൗണ്ട് എബൗട്ടും കൂടി പണിയുമെന്ന് സി.ഇ.ഒ പറഞ്ഞു.
from kerala news edited
via IFTTT