Story Dated: Saturday, February 28, 2015 06:38
വൈക്കം : ചേരുംചുവട് പാലത്തിനുസമീപമുള്ള തോടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതിനെതിരെ അധികാരികളുടെ ഭാഗത്തുനിന്ന് നടപടികള്‍ വൈകുന്നതില്‍ ശക്‌തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉറക്കമൊഴിച്ച് മാലിന്യവുമായി എത്തുന്ന വാഹനം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കടന്നുകളഞ്ഞു. നാട്ടുകാരുടെ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. എങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല.
വലിയാനപ്പുഴ പാലം മുതല്‍ ചേരുംചുവട് പാലം വരെയുള്ള കെ.വി കനാലില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നത് പതിവാണ്. തോടിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ദുര്‍ഗന്ധംകാരണം വീട്ടിലിരുന്ന് ഭക്ഷണംപോലും കഴിക്കാന്‍ പറ്റാത്ത അവസ്‌ഥയാണ്. രാത്രി കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്‌തമാക്കണമെന്നതാണ് ഇതിനു പരിഹാരമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
from kerala news edited
via IFTTT