Story Dated: Saturday, February 28, 2015 06:38
ചങ്ങനാശേരി : ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ യുവാവിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തില്‍ ചെവിക്കും മൂക്കിനും പരുക്കേറ്റ ചെന്നിക്കര സച്ചിന്‍ ഫ്രാന്‍സിസിനെ (24) ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. കേരള കോണ്‍ഗ്രസ്സ് സംസ്‌ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗവും സി.എഫ് തോമസ് എം.എല്‍ എയുടെ അനുജനുമായ സാജന്‍ ഫ്രാന്‍സിസിന്റെ മകനാണ് പരുക്കേറ്റ സച്ചിന്‍. അഴിമുഖത്ത് പ്രവീണ്‍ ജോസഫ്(23), കറുകയില്‍ ജോബിന്‍ തോമസ് (20), കൊച്ചുപുരയ്‌ക്കല്‍ ജോസ് കെ. ജോസഫ് (സുബിന്‍-23), പോത്തോട്ടില്‍ സഞ്‌ജുക്കുട്ടന്‍ (28), കടന്തോട് റോബിന്‍ മാത്യു (അക്കു-20), പുല്ലം പ്ലാവില്‍ ജിജന്‍ ആന്റണി (24) എന്നിവരെയാണു സിഐ നിഷാദ്‌മോന്‍, എസ്.ഐ ജെര്‍ലിന്‍ വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്.
ബുധനാഴ്‌ച രാത്രി പത്തുമണിയോടെ സെന്‍ട്രല്‍ ജംഗ്‌ഷനിലായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷനു സമീപമുള്ള വീട്ടിലേക്കു സച്ചിന്‍ നടന്നുപോകുമ്പോള്‍ വാഹനങ്ങളിലായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘം വാഹനത്തില്‍ രക്ഷപ്പെടുമ്പോഴാണ് അറസ്‌റ്റ്. നാട്ടുകാരും പോലീസും ചേര്‍ന്നാണു സച്ചിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഘത്തില്‍ ഇരുപതോളം പേര്‍ ഉണ്ടായിരുന്നുവെന്നാണു നിഗമനം. ചിലര്‍ മാര്‍ക്കറ്റിലെ ഗുണ്ടാസംഘങ്ങളില്‍പ്പെട്ടവരാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
from kerala news edited
via IFTTT