121

Powered By Blogger

Friday, 27 February 2015

ആകാശത്ത്‌ തീഗോളം; ഉല്‍ക്കയെന്നു സംശയം









Story Dated: Friday, February 27, 2015 11:45



കൊച്ചി: കേരളത്തില്‍ വിവിധയിടങ്ങളില്‍ ആകാശത്തു തീഗോളം കണ്ടതു പരിഭ്രാന്തി പരത്തി. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്‌, തൃശൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണു തീഗോളം കണ്ടത്‌. ഇന്നലെ രാത്രി 9.40 നും 10.10 നും മധ്യേയായിരുന്നു സംഭവം. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കു സമീപം വലമ്പൂരില്‍ ഉല്‍ക്ക പതിച്ചതായി റിപ്പോര്‍ട്ടുണ്ട്‌.

എറണാകുളം ജില്ലയില്‍ ഫോര്‍ട്ട്‌ കൊച്ചി, കൊച്ചി നഗരം, ഇരുമ്പനം, പട്ടിമറ്റം, കണിയാംപുഴ, കളമശേരി, പിറവം, കോലഞ്ചേരി ഭാഗങ്ങളില്‍ ജനങ്ങള്‍ വീട്ടില്‍നിന്ന്‌ ഇറങ്ങിയോടി. ഭൂമി കുലുക്കം അനുഭവപ്പെട്ടായും നാട്ടുകാര്‍ പറഞ്ഞു.

കോട്ടയത്തു കടുത്തുരുത്തി, ചങ്ങനാശേരി, രാമപുരം, അറുപുഴ, നാട്ടകം എന്നിവിടങ്ങളില്‍ തീഗോളം ദൃശ്യമായി. രാത്രി 10.02 ന്‌ കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഈ സമയത്താണ്‌ ആകാശത്ത്‌ ചെറിയ തീഗോളം പ്രത്യക്ഷപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. ഉല്‍ക്ക പതിച്ചതാണെന്നു ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ആശങ്കവേണ്ടെന്നു മന്ത്രി അടൂര്‍ പ്രകാശ്‌ വ്യക്‌തമാക്കി.










from kerala news edited

via IFTTT