121

Powered By Blogger

Friday, 27 February 2015

പൊതുജനാരോഗ്യം: ഏകദിന ശില്‌പശാല നടത്തി











Story Dated: Saturday, February 28, 2015 03:38


പാലക്കാട്‌: ജില്ലയില്‍ സി.ഒ.ടി.പി.എ നിയമം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവര്‍ക്ക്‌ ഏകദിന ശില്‌പശാല നടത്തി. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന ശില്‌പശാല പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യവകുപ്പ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ ഡോ: പാര്‍വതി അധ്യക്ഷത വഹിച്ചു.

പാലക്കാട്‌ മെഡിക്കല്‍ കോളജ്‌ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഡോ: ശ്രീദേവി പുകയില ഉപയോഗം കൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ കോടതി അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ: പ്രേംകുമാര്‍, പോലീസ്‌ വകുപ്പ്‌ നര്‍ക്കോട്ടിക്‌ സി.ഐ: ശാന്താറാം എന്നിവര്‍ സി.ഒ.ടി.പി.എ, പൊതുജനാരോഗ്യം തുടങ്ങിയവയെക്കുറിച്ചും ഇത്‌ സംബന്ധിച്ച നിയമം നടപ്പിലാക്കേണ്ടതിനെ കുറിച്ചും ക്ലാസെടുത്തു. ജില്ലാ ആരോഗ്യ വകുപ്പിലെ ഡപ്യൂട്ടി ഡി.എം.ഒ. ഡോ: കെ.എ. നാസര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: ശ്രീഹരി, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ മോഹന്‍ദാസ്‌, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ജോണി ജോസഫ്‌ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന്‌ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്റെ അധ്യക്ഷതയില്‍ പകര്‍ച്ചേതര വ്യാധി നിയന്ത്രണ പരിപാടിയുടെ ജില്ലാതല അവലോകന യോഗവും നടന്നു. വിവിധ വകുപ്പ്‌ മേധാവികളും മറ്റ്‌ ഉദ്യോഗസ്‌ഥരും പങ്കെടുത്ത യോഗത്തില്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌ത് രൂപരേഖ തയാറാക്കുകയും ചെയ്‌തു.










from kerala news edited

via IFTTT