Story Dated: Friday, February 27, 2015 02:06
ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ റാഗിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു.
എസ്.എഫ്.ഐ ഹരിപ്പാട് ഏരിയ ജോയിന്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയുമായ രാഹുല്‍ രാജ്(20), യൂണിറ്റ് സെക്രട്ടറി മിഥുന്‍(20), അവസാന വര്‍ഷ വിദ്യാര്‍ഥികളായ അനുമോന്‍(20), അഹുല്‍രാജ്(18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പി വടികൊണ്ട് അടിയേറ്റ രാഹുല്‍ രാജിന് തലയ്‌ക്ക് പിന്നില്‍ മാരകമായി മുറിവേറ്റു.
ഇന്നലെ ഉച്ച കഴിഞ്ഞ് 2.45 ന് ആയിരുന്നു സംഭവം. അഹുല്‍രാജിനെ എ.ബി.വി.പി പ്രവര്‍ത്തകരായ ശിവപ്രസാദ്, വിഷ്‌ണു വിജയന്‍, ശരത്, അനൂപ് എന്നിവര്‍ ചേര്‍ന്ന് റാഗിങ്ങ് നടത്തി. ഇതു ചോദ്യം ചെയ്യാനെത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു.
മണിമംഗലം ഭാഗത്തുനിന്നും ബൈക്കിലെത്തിയ അമ്പാടി, ശ്യാം, അബി എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തങ്ങളെ അക്രമിച്ചതെന്നും കമ്പി വടി, വടിവാള്‍, നഞ്ചക്ക്, സോഡാക്കുപ്പി എന്നിവിവ ഉപയോഗിച്ചായിരുന്നു അക്രമമെന്നും പരിക്കേറ്റ വിദ്യാര്‍ഥികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കോളജില്‍ അടുത്തിടെ നാലു തവണ ഇതേ രീതിയില്‍ അക്രമം നടന്നിട്ടും പ്രതികള്‍ക്കെതിരേ ഫലപ്രദമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ഥി നേതാക്കളെ അക്രമിച്ച കുറ്റവാളികളെ അറസ്‌റ്റ് ചെയ്യാനും അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പോലിസിന്റെ ഭാഗത്തു നിന്നും ശക്‌തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണ്‍ ചന്ദ്രന്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT