121

Powered By Blogger

Friday, 5 December 2014

2019-ഓടെ ഇന്ത്യയൊട്ടാകെ 24 മണിക്കൂറും വൈദ്യുതി: കേന്ദ്ര ഊര്‍ജ്‌ജമന്ത്രി









Story Dated: Friday, December 5, 2014 07:28



ന്യൂഡല്‍ഹി: 2019-ഓടെ ഇന്ത്യയൊട്ടാകെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗം ഈ ലക്ഷ്യം നേടാന്‍ സഹായകമാകുമെന്നും കേന്ദ്ര ഊര്‍ജ്‌ജമന്ത്രി പിയൂഷ്‌ ഗോയല്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കോണ്‍ക്ലേവിന്റെ്‌ 2014-ന്റെ ഉദ്‌ഘാടന വേദിയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.


43,033 കോടി രൂപയുടെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയ്‌ക്ക് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. നിലവിലുള്ള രാജീവ്‌ ഗാന്ധി ഗ്രാമീണ വിദ്യുതീകാരന്‍ യോജനയ്‌ക്ക് പകരമാണ്‌ പുതിയ പദ്ധതി. അടുത്ത അഞ്ച്‌ വര്‍ഷം കൊണ്ട്‌ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ മന്ത്രി വിശദീകരിച്ചു. ഈ പദ്ധതികള്‍ എല്ലാം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ചവിട്ടുപടികളാണെന്നും മന്ത്രി വിശദീകരിച്ചു.










from kerala news edited

via IFTTT