121

Powered By Blogger

Friday, 5 December 2014

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവച്ചു











Story Dated: Friday, December 5, 2014 03:14


പാലക്കാട്‌: സി.പി.എം ഏരിയാ കമ്മിറ്റിയില്‍ നിന്ന്‌ ഔദ്യോഗികപക്ഷം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. രവീന്ദ്രനാഥന്‍ തല്‍സ്‌ഥാനം രാജിവെച്ചു. നേരത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെ രാജി തീരുമാനം അറിയിച്ച അദ്ദേഹം ഇന്നലെ രാവിലെയാണ്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കു രാജിക്കത്ത്‌ സമര്‍പ്പിച്ചത്‌. ശ്രീകൃഷ്‌ണപുരം ഏരിയാ കമ്മിറ്റിയിലുണ്ടായ വിഭാഗീയതയെത്തുടര്‍ന്നാണ്‌ രാജി.

ഇതേ വിഷയത്തില്‍ ഏതാനും പഞ്ചായത്ത്‌ അംഗങ്ങളും രാജിക്ക്‌ സന്നദ്ധരായിട്ടുണ്ടെന്നാണ്‌ വിവരം. രവീന്ദ്രനാഥന്‍ ഉള്‍പെടെ രണ്ടു മുതിര്‍ന്ന നേതാക്കളെ ഏരിയാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതാണ്‌ ഔദ്യോഗിക പക്ഷത്തിനകത്തു തന്നെ പടലപ്പിണക്കങ്ങള്‍ക്കിടയാക്കിയത്‌. ഇതേതുടര്‍ന്ന്‌ നാലു ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും 113 പാര്‍ട്ടി അംഗങ്ങളും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക്‌ രാജി ക്കത്ത്‌ നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടി നേതൃത്വത്തിന്റെ അനുരഞ്‌ജന ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല.










from kerala news edited

via IFTTT