വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്
മുംബൈ: അടുത്ത മാര്‍ച്ചോടെ വായ്പാ പലിശനിരക്ക് കുറയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരി.
സ്ഥിരനിക്ഷേപത്തിന്റെ പലിനിരക്കുകള്‍ കുറവ് വരുത്തിയതിന്റെ ഗുണം വായ്പയെടുക്കുന്നവര്‍ക്കുകൂടി ലഭ്യമാക്കുന്നതിനാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. പുതിയ പലിശ നിരക്കുകള്‍ പരിശോധിച്ചശേഷം അത് വിലയിരുത്തി ബേസ് റേറ്റ് കുറയ്ക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ ബാങ്കിന്റെ ബേസ് നിരക്ക് 10 ശതമാനമാണ്.
വിവിധ കാലാവധിയുള്ള നിക്ഷേപകങ്ങള്‍ക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനംവരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പലിശ കുറച്ചത്.
from kerala news edited
via IFTTT